Monday, December 2, 2024

HomeAmericaടെക്സസ് സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണം മയക്കു മരുന്നിന്റെ ഓവര്‍ ഡോസ് മൂലമെന്ന് റിപ്പോര്‍ട്ട്

ടെക്സസ് സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണം മയക്കു മരുന്നിന്റെ ഓവര്‍ ഡോസ് മൂലമെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

പി.പി ചെറിയാന്‍

വുഡ്‌ലാന്റ് (ടെക്സസ്) : കഴിഞ്ഞവാരം സ്റ്റാന്‍വിക് പ്ലെയിസിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണം ഫെന്റനില്‍ ഓവര്‍ ഡോസ് മൂലമാണെന്ന് ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ വ്യക്തമായി .

ഐറിന്‍ സണ്ടര്‍ലാന്റ് (18) ഇവരുടെ കാമുകന്‍ ഗ്രിന്റെ ബ്ലോജറ്റ് (17) എന്നിവരാണ് സ്റ്റാന്‍വിക്ക് പ്ലെയിസിലുള്ള വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇവര്‍ മരിച്ചു കിടന്ന റൂമില്‍ നിരവധി മരുന്നുകള്‍ കണ്ടെത്തിയതായി സണ്ടര്‍ലാന്റിന്റെ മാതാവ് മാന്റി പറഞ്ഞു .

ഇരുവരുടെയും ഫോണില്‍ ഇവര്‍ക്ക് മരുന്ന് നല്‍കിയതെന്ന് കരുതപ്പെടുന്ന അബ്ദുല്‍ബായ്ത്ത് എഡിവെയ്‌സിന്റെ ഫോണ്‍ സന്ദേശം പോലീസ് കണ്ടെത്തിയിരുന്നു . 19 വയസ്സുള്ള ഈ യുവാവിന്റെ പേരില്‍ കണ്‍ട്രോള്‍ഡ് സബ്സ്റ്റന്‍സ് കൈവശം വച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു. ഇയാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി ഫെലനി ചാര്‍ജ് ചെയ്തിട്ടുണ്ട് . ഹൈസ്‌കൂള്‍ ഗ്രാജുവേഷന്ത യ്യാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും ദാരുണ മരണം സംഭവിച്ചത് .

2003 ല്‍ ചൈനയില്‍ ജനിച്ച സണ്ടര്‍ലാന്റിനെ ദത്തെടുത്തതായിരുന്നു മാന്റിയും ഭര്‍ത്താവും. അനധികൃത മയക്കു മരുന്ന് നല്‍കി ഒരാളുടെ മരണത്തിന് ഇടയായാല്‍ മരുന്ന് നല്‍കിയ ആളുടെ പേരില്‍ കേസ്സെടുക്കുന്നതിനുള്ള നിയമം ടെക്സസില്‍ നിലവിലുണ്ട് . മയക്കു മരുന്ന് നല്‍കിയ അബ്ദുല്‍ ബായ്ത്തിനെ അടുത്ത ആഴ്ചയില്‍ കോടതിയില്‍ ഹാജരാക്കും .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments