വാഷിംഗ്ടണ്‍ ഡിസി: ബ്രിട്ടന് പിന്നാലെ അമേരിക്കയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. കുരങ്ങുകളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് അമേരിക്കയില്‍ ഒരാള്‍ക്കാണ് സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തയിടെ കാനഡ സന്ദര്‍ശിച്ചിരുന്നു.
ഈ വര്‍ഷം ആദ്യമായാണ് അമേരിക്കയില്‍ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുമായി സമ്ബര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്ത്തകരിപ്പോള്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കാനഡയില്‍ പന്ത്രണ്ടോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.