സൈമണ്‍ മുട്ടത്തില്‍
ചിക്കാഗോ: 2022 ക്‌നാനായ കണ്‍വന്‍ഷന്‍ ഇന്‍ഡ്യാന പോളിസിലെ ക്‌നായി തോമാ നഗറില്‍ ജൂലൈ 21 മുതല്‍ 24 വരെ നടത്തപ്പെടുമ്പോള്‍ 21-ാം തീയതി നടക്കുന്ന ഓപ്പണിംഗ് സെറിമണി പ്രോഗ്രാം കോര്‍ഡിനേറ്ററായി ഷൈനി വിരുത്തിക്കുളങ്ങരയെ തെരഞ്ഞെടുത്തു.
ക്‌നാനായ കണ്‍വന്‍ഷനുകളിലെ ഏറ്റവും പ്രധാനപ്പെട്ട കലാവിരുന്നാണ് കണ്‍വന്‍ഷന്റെ തുടക്കത്തോടെ നടക്കുന്ന ഓപ്പണിംഗ് സെറിമണി പ്രോഗ്രാം. കലാ-സാംസ്‌കാരിക രംഗത്ത് അമൂല്യമായ സംഭാവനകള്‍ നല്‍കി മികച്ച സംഘാടക എന്ന് അറിയപ്പെടുന്ന ഷൈനി വിരുത്തിക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഓപ്പണിംഗ് സെറിമണി പ്രോഗ്രാം ക്‌നാനായ കണ്‍വന്‍ഷനുകളിലെ തന്നെ മികച്ച ഒന്നായിരിക്കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഓപ്പണിംഗ് സെറിമണി നടത്തപ്പെടുന്നത്.
ഷൈനി വിരുത്തിക്കുളങ്ങരയോടൊപ്പം ഈ രംഗത്ത് കഴിവു തെളിയിച്ചിട്ടുള്ള നീന കുന്നത്തുകിഴക്കേതിലും, വിനീത പെരികലവുമാണ് ഓപ്പണിംഗ് സെറിമണിയുടെ കോ-ചെയേഴ്‌സ്. 200 ല്‍ പരം കലാകാര•ാരെയും കലാകാരികളെയും അണിനിരത്തിയുള്ള വിപുലമായ കലാവിരുന്നാണ് ഓപ്പണിംഗ് സെറിമണിക്കായി അണിയിച്ചൊരുക്കുന്നതെന്ന് പ്രോഗ്രാമിന്റെ കെ.സി.സി.എന്‍.എ. ലെയ്‌സണായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിന്‍ തെങ്ങനാട്ടും, ഡോ. ദിവ്യ വള്ളിപ്പടവിലും അറിയിച്ചു.
ഓപ്പണിംഗ് സെറിമണിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവരും കൂടുതല്‍ വിവരങ്ങള്‍ക്കും ഷൈനി വിരുത്തിക്കുളങ്ങര (847 571 1180), നീന കുന്നത്തുകിഴക്കേതില്‍ (847 380 0513), വിനീത പെരികലത്തില്‍ (847 477 1765), ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ഏറ്റവും വര്‍ണ്ണചാര്‍ത്തായി മാറുവാനുള്ള ഒരുക്കങ്ങളാണ് ഓപ്പണിംഗ് സെറിമണിക്കുവേണ്ടി ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നതെന്നും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നും കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ തോമസ് പൂതക്കരി, ജോസ് ആനമലയില്‍, ലിന്‍സണ്‍ കൈതമലയില്‍, ഐബിന്‍ ഐക്കരേത്ത്, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.