ന്യൂയോര്‍ക്: ഒരു വര്‍ഷത്തെ വിലക്കിനുശേഷം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും വിലക്ക്.
ട്രംപിന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത് സോഷ്യല്‍ ആപ്ലികേഷന്‍ വഴിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. @PresTrumpTS എന്ന അകൗണ്ട് വഴിയായിരുന്നു ട്വീറ്റ്.
ട്രൂത് സോഷ്യലില്‍നിന്ന് തിങ്കളാഴ്ച 210 സന്ദേശങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്. ട്രംപ് ഫെബ്രുവരി മുതല്‍ ട്രൂത് സോഷ്യലില്‍ നല്‍കിയ സന്ദേശങ്ങള്‍ ഇങ്ങനെ പങ്കുവച്ചിട്ടുണ്ട്. ഓരോ ട്വീറ്റിലും ‘റീട്വീറ്റ് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യണ’മെന്ന് ചേര്‍ത്തിട്ടുമുണ്ട്.
ചൊവ്വാഴ്ചയാണ് ട്രംപിന്റെ പുതിയ അകൗണ്ട് ട്വിറ്റര്‍ വിലക്കിയത്. ഏപ്രില്‍ മുതല്‍ ഈ അകൗണ്ട് ആക്ടീവ് ആണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 2021 ജനുവരി ആറിന് യുഎസ് കാപിറ്റല്‍ മന്ദിരത്തില്‍ അനുകൂലികള്‍ നടത്തിയ അക്രമത്തെ തുടര്‍ന്നാണ് ട്രംപിന് ആജീവനാന്ത വിലക്ക് ട്വിറ്റര്‍ ഏര്‍പെടുത്തിയത്.