ഹൂസ്റ്റൺ :മെയ് 21 ശനിയാഴ്ച സംഘടിപ്പിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും വൻ വിജയമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി മെയ് 19 നു വ്യാഴാഴ്ച വൈകുന്നേരം കൂടിയ സൂം അവലോകന യോഗത്തിൽ സംഘാടകർ അറിയിച്ചു .
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ അടുത്തയിടെ രൂപീകരിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ.. പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 നു ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോർക്ക് സമയം)
(ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 9 മണിക്ക്) സൂം പ്ലാറ്റ് ഫോമിലൂടെയാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെ പി സിസി പ്രസിഡണ്ട് കെ സുധാകരനും , പ്രതിപക്ഷനേതാവ് വി ഡി സതീശനും ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും മറ്റു നിരവധി നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും
സമ്മേളത്തോടനുമ്പന്ധിച്ച് അന്തരിച്ച മുൻ കോൺഗ്രസ്സ് പ്രസിഡണ്റ്റും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 31 മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു അനുസ്മരണവും ഉണ്ടായിരിക്കും.
പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സൂം അവലോകന യോഗത്തിൽ ഒഐസിസി യുഎസ്എ യുടെ വിവിധ നേതാക്കൾ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ചെയർമാൻ ജെയിംസ് കൂടൽ, ട്രഷറർ സന്തോഷ് എബ്രഹാം മറ്റു നേതാക്കളായ ഡോ. ചെക്കോട്ടു രാധാകൃഷ്ണൻ,ജോബി ജോർജ്,ഡോ.മാമ്മൻ.സി. ജേക്കബ്,ഡോ. സാൽബി ചേന്നോത്ത്, സജി എബ്രഹാം, ജോസഫ് ഔസോ, ഇ.സാം ഉമ്മൻ, ഷീല ചെറു, കെ.എസ്.എബ്രഹാം, ജീ മുണ്ടയ്ക്കൽ, പ്രദീപ് നാഗനൂലിൽ, അലൻ ജോൺ ചെന്നിത്തല, ടോം തരകൻ, ബിനു. പി സാം, വാവച്ചൻ മത്തായി, ജോജി മാത്യു, സജി ജോർജ്, ബോബൻ കൊടുവത്ത്, ലാജി തോമസ്, ബോബി വർഗീസ്, ഫിലിപ്പ് എബ്രഹാം, ഷിബു പുല്ലമ്പള്ളിൽ, ബിനു ശാമുവേൽ, സഖറിയ കോശി തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
സമ്മേളനത്തിൽ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും
പങ്കെടുത്ത് വൻ വിജയമാക്കണമെന്നു സംഘാടകർ അഭ്യർ ത്ഥിച്ചു .സെക്രട്ടറി രാജേഷ് മാത്യു നന്ദി പറഞ്ഞു .
സൂം മീറ്റിങ്ങ് ഐഡി : 889 9810 8930
പാസ് കോഡ് : 1234
പി പി ചെറിയാൻ (മീഡിയ കോർഡിനേറ്റർ)