Thursday, December 5, 2024

HomeAmericaവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി

spot_img
spot_img

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മേയ് 15ന് വൈറ്റ് പ്ലെയിന്‍സിലുള്ള റോയല്‍ പാലസ് റസ്റ്ററന്റില്‍ വച്ച് വിവിധ കലാപരിപാടികളോടെ നടന്നു. പ്രസിഡന്റ് ഡോ. ഫിലിപ്പ് ജോര്‍ജ് ചടങ്ങിന് സ്വാഗതം പറഞ്ഞു. കോവിഡാനന്തരം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ആദ്യ പരിപാടി ആയിരുന്നതുകൊണ്ട് വലിയ ജനസാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധിക്കപ്പെട്ടു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് ജനങ്ങള്‍ നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ക്ക് തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും കൂടുതല്‍ നല്ല പരിപാടികള്‍ ഈ വര്‍ഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഓണഘോഷം മികച്ച രീതിയില്‍ സെപ്റ്റംബര്‍ 10ന് നടത്തുമെന്നും ഡോ. ഫിലിപ്പ് ജോര്‍ജ് പറഞ്ഞു.

വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറര്‍ ഇട്ടൂപ്പ് കണ്ടംകുളം, ഫൊക്കാനാ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ജോ. സെക്രട്ടറി കെ. ജി. ജനാര്‍ദനന്‍ നായര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

നാട്യമുദ്രാ ഡാന്‍സ് സ്‌കൂള്‍, സ്വാത്വികാ ഡാന്‍സ് അക്കാഡമി എന്നീ കലാ വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും രാഹുല്‍ പുത്തുരാന്‍, ഫെബി വര്‍ഗീസ്, തോമസ് ഉമ്മന്‍, വിപിന്‍ കുമാര്‍, ഷാജി, കെന്നിറ്റാ കുമ്പിളുവേലി, ജാനിയ പീറ്റര്‍ എന്നിവരുടെ ഗാനങ്ങളും ചടങ്ങിന്റെ മോടി കൂട്ടി.

നിരീഷ് ഉമ്മന്‍ പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വര്‍ഗീസ് എം. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, എ. വി. വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, ജോ ദാനിയേല്‍, തോമസ് ഉമ്മന്‍, കെ. കെ. ജോണ്‍സന്‍, ഷാജന്‍ ജോര്‍ജ്, കെ. ജെ. ഗ്രിഗറി, ജോണ്‍ കുഴിഞ്ഞാല്‍, എം. ഐ. കുര്യന്‍, അലക്‌സാണ്ടര്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments