ജോയിച്ചന്‍ പുതുക്കുളം
ഫ്‌ളോറിഡ : നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കലാവാസന യു.എസ്.എ അണിയിച്ചൊരുക്കിയ ഹ്രസ്വ സിനി ഷോ ‘മഞ്ഞില്‍ വിരിഞ്ഞ ലാലേട്ടന്‍’ തരംഗമാകുന്നു. സിറാജ് പയ്യോളിയാണ് മോഹന്‍ലാല്‍ ആയി വേഷമിടുന്നത്.
മോഹന്‍ലാലിന്റെ സിനിമകളിലെ ഗാനങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ദൃശ്യ വിരുന്നാണ് ഈ പ്രോഗ്രാം. എം എസ് വിശ്വനാഥ് നയിക്കുന്ന റിതു രാഗസ് ബാന്‍ഡ് ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.ലാലേട്ടന്റെ സിനിമകളിലെ മൂഡിലേക്കു ഈ ഷോ നമ്മളെ കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ജിജോ ചിറയില്‍ സംവിധാനവും ഗിരീഷ് നായര്‍ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്ന ഈ പ്രോഗ്രാം കലാവാസന ഡടഅ എന്ന യൂട്യൂബ് ചാനലില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത് .