Monday, December 2, 2024

HomeAmericaകാർ ഡീലർ വെടിയേറ്റ് മരിച്ച സംഭവം; രണ്ടാം പ്രതിയും അറസ്റ്റിൽ

കാർ ഡീലർ വെടിയേറ്റ് മരിച്ച സംഭവം; രണ്ടാം പ്രതിയും അറസ്റ്റിൽ

spot_img
spot_img

പി പി ചെറിയാൻ

ടെക്സസ് : ആർലിങ്ടനിൽ കാർ ഡീലർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു യുവതി കൂടി പൊലീസ് പിടിയിലായി. തിങ്കളാഴ്ചയാണ് അഡൽ ലിൻസ്വായ്ക്ക് വെടിയേറ്റത്. ആശുപത്രിയിലായിരുന്ന ഇദ്ദേഹം മേയ് 19 വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

കേസിൽ ഒന്നാം പ്രതിയെന്ന് സംശയിക്കുന്ന ബ്രയാൻ എസ്‌റപയെ (31) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇയാളാണ് അഡൽ ലിൻസ്വായെ വെടിവച്ചതെന്ന് കരുതുന്നു. കാറിൽ ബ്രയാനെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിനാണ് ബ്രയാന്റെ കാമുകിയായ ക്വയാന മാസ്സിയെ (24) പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ആർലിങ്ടനിലെ വാഹന ഡീലർ ആയിരുന്നു കൊല്ലപ്പെട്ട അഡൽ ലിൻസ്വായ്(52). ഇദ്ദേഹത്തിന്റെ ഷോപ്പിൽ നിന്നും ബ്രയാൻ വാടകയ്ക്ക് കാർ എടുത്തിരുന്നു. കാർ തിരികെ ഏൽപിക്കാതിരുന്നതിനെ തുടർന്ന് പിടിച്ചെടുക്കാനാണ് അഡൽ ലിൻസ്വായ് ജീവനക്കാരനുമായി ബ്രയാനെ സമീപിച്ചത്. ബ്രയാൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനു മുന്നിൽ കാർ കണ്ടെത്തി. സ്പെയർ കീ ഉപയോഗിച്ച് ജീവനക്കാരൻ കാർ പുറത്തേക്കു കൊണ്ടുവന്നു. ഇതേ സമയം മറ്റൊരു കാറിൽ ഇരിക്കുകയായിരുന്ന അഡലിനുനേരെ ബ്രയാൻ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments