എബി മക്കപ്പുഴ
ഡാളസ്: മുൻ ഫൊക്കാന പ്രസിഡന്റും, മലയാളി സമൂഹത്തിന്റെ ഉറ്റ ചങ്ങാതിയുമായിരുന്ന നിര്യതയായ മാറിയമ്മ പിള്ളയുടെ ദേഹ വിയോഗത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.
പ്രസംഗത്തെക്കാൾ ഉപരി പ്രവർത്തിയിലാണെന്നു പ്രവാസി മലയാളി സമൂഹത്തെ പഠിപ്പിച്ചു തന്ന ഒരു മഹാ വ്യക്തിത്തത്തെ നഷ്ട്ടപെട്ടതായി പ്രസിഡണ്ട് എബി മക്കപ്പുഴ അനുശോചന കുറിപ്പിലൂടെ അറിയിച്ചു. പരേതയുടെ വേർപാടിൽ ദുംഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.
പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു ഉത്തമ വനിതയെ നഷ്ടപ്പെട്ടതായി നാഷണൽ വനിതാ ഫോറം സെക്രട്ടറി പ്രൊഫ. ജെയ്സി ജോർജ് അഭിപ്രായപ്പെട്ടു. ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് പ്രവർത്തിയിലൂടെ കാട്ടിയ പരേതയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നതായി രേഖപെടുത്തി.