അമേരിക്കയില്‍ തോക്ക് നിയമം കടുപ്പിക്കുന്നതിനെതിരെ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മാന്യന്മാരായ അമേരിക്കക്കാര്‍ക്ക് തിന്മയെ ചെറുക്കാന്‍ തോക്ക് വേണം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ടെക്‌സസിലെ സ്‌കൂളില്‍ ഉണ്ടായ കൂട്ടക്കുരുതിയെത്തുടര്‍ന്ന് തോക്ക് നിയമത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ സൂചന നല്‍കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ലോകത്ത് തിന്മയുള്ളത് നിയമം അനുസരിക്കുന്ന പൗരന്മാരെ നിരായുധരാക്കാനുള്ള കാരണമല്ല. തോക്ക് നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന ഇടതിന് ടെക്‌സസില്‍ ഉണ്ടായ വെടിവെപ്പിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൂസ്റ്റണിലെ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്‌സസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 19 വിദ്യാര്‍ത്ഥികളുടേയും പേരുകള്‍ ട്രംപ് പ്രസംഗത്തില്‍ വായിച്ചു.
‘നമ്മുടെ സ്‌കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും നമ്മുടെ കുട്ടികളെ സംരക്ഷിക്കാനും എല്ലാ പ്രവശ്യകളിലും സര്‍ക്കാരിന്റെ എല്ലാ തലത്തിലും റിപ്പബ്ലിക്കന്മാരെന്നും ഡമോക്രാറ്റുകളെന്നും ഭേദമില്ലാതെ ഒന്നിച്ച് നില്‍ക്കണം. അടി മുതല്‍ മുടി വരെ സുരക്ഷ വര്‍ധിപ്പിക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ സ്‌കൂളുകള്‍ക്ക് ആവശ്യം.