Thursday, December 12, 2024

HomeAmericaഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തന ഉദ്ഘാടനം ഡാളസിൽ നാളെ (ഞായർ) വൈകീട്ട്...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തന ഉദ്ഘാടനം ഡാളസിൽ നാളെ (ഞായർ) വൈകീട്ട് 5നു

spot_img
spot_img

പി പി ചെറിയാൻ

ഡാലസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ ആദ്യ രെജിസ്റ്റഡ് കൂട്ടായ്മയായ നോർത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ന്ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് .ഐ പി സി എൻ റ്റിയുടെ 2022-23 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയർ ശ്രീ സജി ജോർജ് നിർവഹിക്കും . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേർണലിസ്റ്റുമായ ശ്രീ എബ്രഹാം തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രമുഖ മാധമപ്രവർത്തകനും സാഹിത്യകാരനും മുൻ പ്രസിഡന്റുമായ അബ്രഹാം തെക്കേമുറി ,മുൻപ്രസിഡന്റുമാരായ ബിജിലി ജോർജ് ,സണ്ണി മാളിയേക്കൽ, റ്റി സി ചാക്കോ ,മാര്ടിൽ വിലങ്ങോളിൽ, രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രശസ്തർ ,കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിക്കും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് , വൈസ് പ്രസിഡൻറ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു ജോയിൻറ് സെക്രട്ടറി മീനു എലിസബത്ത് , ട്രഷറാർ ബെന്നി ജോൺ , ജോയിന്റ് ട്രഷറാർ പ്രസാദ് തിയോടിക്കൽ എന്നിവരടങ്ങുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി.

എല്ലാ മാധ്യമ പ്രവർത്തകരുടെയും സാമൂഹ്യ സാംസ്കാരിക സാഹിത്യ പ്രവർത്തകരുടെയും സാന്നിധ്യ സഹകരണം സഹര്ഷം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സാം മാത്യു അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments