ഒക്ലഹോമ: അമേരിക്കയിലെ ഒക്ലഹോമയില്‍ ഗര്‍ഭഛിദ്ര നിരോധന നിയമം കര്‍ക്കശമാക്കി. ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിന് ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ബുധനാഴ്ച അംഗീകാരം നല്‍കി.
ഇതോടെ രാജ്യത്തെ ഏറ്റവും കര്‍ക്കശമായ ഗര്‍ഭഛിദ്ര നിരോധനമുള്ള സംസ്ഥാനമായി ഒക്ലഹോമ മാറി. ടെക്സസില്‍ കഴിഞ്ഞവര്‍ഷം പാസാക്കിയ നിയമത്തിന്‍റെ ചുവടുപിടിച്ച് ക്രിമിനല്‍ നടപടികളെക്കാള്‍ സിവില്‍ വ്യവഹാരങ്ങളിലൂടെ നിരോധനം നടപ്പാക്കാനാണ് നിയമത്തില്‍ നിര്‍ദേശം.
ഗര്‍ഭധാരണം മുതല്‍, ആ കുഞ്ഞിന്‍റെ ജീവനും അമ്മയുടെ ജീവനും സംരക്ഷിക്കാന്‍ മനുഷ്യരെന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.