പി പി ചെറിയാൻ
ഡാലസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ ആദ്യ രെജിസ്റ്റഡ് കൂട്ടായ്മയായ നോർത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗവും പ്രവർത്തന ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.
മെയ് 29 ന്ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോർജ് അധ്യക്ഷത വഹിച്ചു .ഐ പി സി എൻ റ്റിയുടെ 2022-23 വർഷങ്ങളിലെ പ്രവർത്തനോത്ഘാടനം സണ്ണിവെയിൽ സിറ്റി മേയർ ശ്രീ സജി ജോർജ് നിർവഹിച്ചു. സുതാര്യമായ മാധ്യമ പ്രവർത്തനം കാഴ്ചവെക്കുന്നതിലൂടെ സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുക എന്നതായിരിക്കണം ഓരോ മാധമപ്രവർത്തകന്റെയും ലക്ഷ്യമായിരിക്കേണ്ടതെന്നു മേയർ ഓർമിപ്പിച്ചു.
നന്മക്കു ഉതകുന്ന വർത്തകൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അഡ്വൈസറി ബോർഡ് ചെയര്മാനുമായ ബിജിലിജോർജ് മുഖ്യപ്രഭാഷണം നടത്തി . 2006 ൽ ഏഴു പേര് ചേർന്നു രൂപീകരിച്ച സംഘടനയുടെ ആരംഭകാലം മുതലുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിവരിച്ചു.
അഡ്വൈസറി ബോർഡ് അംഗവും മുൻപ്രസിഡന്റുമായ സണ്ണി മാളിയേക്കൽ ഭാവി പ്രവർത്തങ്ങളുടെ രൂപരേഖ എങ്ങനെയായിരിക്കുമെന്നു വിശദീകരിച്ചു . മാധ്യമരംഗത്തെ സജീവമായി പ്രവർത്തിക്കുന്ന സമാന ചിന്താഗതിയുള്ള മറ്റു സംഘടനകളുമായി സഹകരിച്ചു അമേരിക്കയിൽ മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ആവശ്യമായ പരിശീലനവും , സാംമ്പത്തിക സഹായങ്ങളും നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നു സണ്ണി പറഞ്ഞു
ഐ എ പി സി നാഷണൽ ബോർഡ് വൈസ് ചെയർ പേഴ്സൺ മീന ചിറ്റിലപ്പിള്ളി,
അമേരിക്കയിലെ പ്രമുഖ മാധമപ്രവർത്തകനും ഐ പി സി എൻ എ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറിയുമായ ഫ്രാൻസിൽ തടത്തിൽ ,മലയാളം ഡെയ്‌ലി ഓൺലൈൻ പത്രം ചീഫ് എഡിറ്റർ മൊയ്‌തീൻ പുത്തൻചിറ ,ജയ്‌ഹിന്ദ് പത്രം ചീഫ് എഡിറ്റർ ജിൻസ്മോൻ സക്കറിയ ,ആഴ്ചവട്ടം പത്രം ചീഫ് എഡിറ്റർ ഡോ ജോർജ് കാക്കനാട് ഫ്ലവേഴ്സ് റ്റി വി ഡയറക്ടർ റ്റി സി ചാക്കോ ,സംഗമം പത്രം എഡിറ്റർ ഷാജു ,എക്സ്പ്രസ്സ് ഹെറാൾഡ് പത്രാധിപർ രാജു തരകൻ, ,ഡോ മാത്യൂസ് ജോയ്‌സ് ,കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, കേരളം ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനുപ സാം , തുടങ്ങിയവർ യോഗത്തിൽ ആശംസകൾ അറിയിച്ചു .
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് വൈസ് പ്രസിഡൻറ് അഞ്ചു ബിജിലി , എം സി യായിരുന്നു ,സെക്രട്ടറി സാം മാത്യു സ്വാഗതവും ജോയിൻറ് സെക്രട്ടറി മീനു എലിസബത്ത് നന്ദിയും പറഞ്ഞു , ട്രഷറാർ ബെന്നി ജോൺ , ജോയിന്റ് ട്രഷറാർ പ്രസാദ് തിയോടിക്കൽ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.വിഭവസമൃദ്ധമായ സദ്യയോടെ യോഗം ഏഴുമണിക്ക് പര്യവസാനിച്ചു.