കോയമ്പത്തൂര്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജണ്‍ പ്രസിഡന്റ് ഡോ.തങ്കം അരവിന്ദിന് കോയമ്പത്തൂര്‍ കേരള ക്ലബില്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ പി. പത്മകുമാറിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
സന്ധ്യ മേനോന്‍ പൊന്നാടയണിയിച്ചു. പ്രസിഡന്റ് ഡോ.ആര്‍. രാജേഷ് കുമാര്‍ പ്രത്യേക ഫലകം നല്കി. യോഗത്തില്‍ സെക്രട്ടറി ഡോ.സി. രാധാകൃഷ്ണന്‍ പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു.
വനിതാവിഭാഗത്തെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് മഞ്ജുള ജയശങ്കര്‍ ആശംസകള്‍ നേര്‍ന്നു. ഡോ.തങ്കം അരവിന്ദ് കോയന്പത്തൂര്‍ പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും പ്രൊവിന്‍സ് നടത്തി കൊണ്ടുവരുന്ന ഓരോ സമൂഹിക പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രൊവിന്‍സുകള്‍ക്ക് മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.
ഡോ.വി. രവികുമാര്‍, വി. ഹരി, ആര്‍. രാജന്‍ ആറുമുഖം, ആര്‍. ജയശങ്കര്‍, പി.സി. മുരളീധരന്‍ എന്നിവര്‍ ആശംസകളും വിജയന്‍ ചെറുവശേരി നന്ദിയും പറഞ്ഞു.