Wednesday, October 4, 2023

HomeAmericaഒഐസിസി യുഎസ്‌എ എംഎൽഎമാർക്ക് ഊഷ്മള സ്വീകരണം നൽകി

ഒഐസിസി യുഎസ്‌എ എംഎൽഎമാർക്ക് ഊഷ്മള സ്വീകരണം നൽകി

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തിയ യുഡിഎഫിന്റെ കരുത്തരായ നേതാക്കളായ മുൻ മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫിനും പാലാ എം എൽഎ മാണി. സി.കാപ്പനും സമുചിതമായ സ്വീകരണം നൽകി. ഏപ്രിൽ 27 നു വ്യാഴാഴ്ച വൈകുന്നേരം ഹിൽക്രോഫ്റ്റിലുള്ള കുമാർസ് ഇന്ത്യൻ റെസ്റ്റോറന്റിൽ നടത്തിയ ഡിന്നർ മീറ്റിലായിരുന്നു സ്വീകരണ സമ്മേളനം.

ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ മാണി സി കാപ്പനെയും പ്രസിഡണ്ട് ബേബി മണകുന്നേൽ മോൻസ് ജോസഫിനെയും ത്രിവർണ ഷാളുകൾ അണിയിച്ചു സ്വീകരിച്ചു. നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു.

എംഎൽഎമാർ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെപറ്റി ഹൃസ്വമായി സംസാരിച്ചു.

ഫോർട്ട് ഫെൻഡ്‌ കൗണ്ടി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ . പട്ടേൽ, മാഗ് പ്രസിഡന്റും ചാപ്റ്റർ സെക്രട്ടറിയുമായ ജോജി ജോസഫ്, റീജിയൻ, ചാപ്റ്റർ നേതാക്കളായ പൊന്നു പിള്ള, ജോയ് തുമ്പമൺ, മൈസൂർ തമ്പി, ബിനോയ് ലൂക്കോസ് തത്തംകുളം, എബ്രഹാം തോമസ്, ബിജു ചാലക്കൽ, ബിനു.പി.സാം, തോമസ് സ്റ്റീഫൻ (റോയ്) സാമൂഹ്യ പ്രവർത്തകരായ എ.സി. ജോർജ്, തോമസ് ചെറുകര, ജോസ് പുന്നൂസ്, ബ്രൂസ് കൊളംബയിൽ, സണ്ണി കാരിക്കൽ, സെനത്ത് എള്ളങ്കിയിൽ, സഖറിയ കോശി, റെനി കവലയിൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി നന്ദി പ്രകാശിപ്പിച്ചു. സമ്മേളന ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments