സിജോയ് പറപ്പള്ളിൽ
ചിക്കാഗോ: ചെറുപുഷ്‌പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗ് ചിക്കാഗോ രൂപതയിലെ യുണിറ്റ് ഭാരവാഹികൾക്കായി സെമിനാർ സംഘടിപ്പിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയാ എം.എസ്.എം.ഐ എന്നിവർ ക്‌ളാസ്സുകൾ നയിച്ചു.

രൂപതാ ഡയറക്ടർ ഫാ. ജോർജ്ജ് ദാനവേലിൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സോണിയ ബിനോയ് നന്ദിയും പറഞ്ഞു.
ഫാ. ബിൻസ് ചേത്തലിൽ, സിസ്‌റ്റർ റോസ് പോൾ, വിവിധ ഇടവകളിൽ നിന്നുള്ള മുഷൻ ലീഗ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ് ചർച്ചകളുടെ മോഡറേറ്ററായി പ്രവർത്തിച്ചു. ജെയിംസ് കുന്നശ്ശേരി പരിപാടിയുടെ എം.സി ആയിരുന്നു. രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.


