മാത്യു തട്ടാമറ്റം
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 10-ാമത് നാഷണല്‍ ചീട്ടുകളി മത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ നാഷണല്‍ ചീട്ടുകളി മത്സരങ്ങളില്‍ 28 (ലേലം) മത്സരത്തില്‍ ബെന്നി പടിഞ്ഞാറേല്‍, ജിബി കൊല്ലപ്പിള്ളി, ജോണ്‍സണ്‍ എന്നിവരുടെ ടീം ഒന്നാം സമ്മാനമായ സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.

രണ്ടാം സമ്മാനമായ Royal Groceries & Kitchen സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും എവര്‍റോളിംഗ് ട്രോഫിയും റ്റിജോ കൈതക്കത്തൊട്ടിയില്‍, ജോസഫ് മുളയാനിക്കുന്നേല്‍ (ഹ്യൂസ്റ്റണ്‍), ജോര്‍ജ്ജ് നെല്ലാമറ്റം എന്നിവരുടെ ടീമും, മൂന്നാം സമ്മാനമായ പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും റോയി ജോസഫ്, ജാസി സേവ്യര്‍, സിബി കുന്നംപുറം എന്നിവരുടെ ടീമും, നാലാം സമ്മാനമായ ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും സ്റ്റാന്‍ലി മാത്യു, ജയിംസ് പള്ളിത്തറയില്‍, ജോഷി പൂവത്തുങ്കല്‍ എന്നിവരുടെ ടീമും കരസ്ഥമാക്കി.

വളരെ വാശിയേറിയ റമ്മി മത്സരത്തില്‍ ഒന്നാം സ്ഥാനം ടോണി ജോയി ലിന്റോ ജോസഫ് ഒറവക്കുഴിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം കുരുവിള ഇടുക്കുതറ സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും ട്രോഫിയും സിബി കൈതക്കത്തൊട്ടിയില്‍ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ Cleartax Consulting സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും ട്രോഫിയും ജെസ്‌വിന്‍ എം., നാലാം സമ്മാനമായ സൈമണ്‍ ചക്കാലപ്പടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും മനോജ് സ്വന്തമാക്കി.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ ജനകീയ ചീട്ടുകളി മത്സരം ഉജ്ജ്വലവിജയമാക്കിത്തന്ന ചിക്കാഗോയിലെ നല്ലവരായ സുഹൃത്തുക്കള്‍ക്കും, ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും നന്ദിയോടൊപ്പം വിജയിച്ച എല്ലാ ടീമുകള്‍ക്കും ആശംസകളും നേരുന്നതായി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സിബി കദളിമറ്റം, വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠം, സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍ എന്നിവരും ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയ റൊണാള്‍ഡ് പൂക്കുമ്പേല്‍, പ്രസാദ് വെള്ളിയാന്‍, സണ്ണി ഈണ്ടിക്കുഴി, റോയി മുണ്ടയ്ക്കപ്പറമ്പില്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

