Thursday, June 1, 2023

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള വന്‍വിജയമായി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള വന്‍വിജയമായി

spot_img
spot_img

ജൂബി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 29, ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തി. 650-ല്‍ പരം കുട്ടികള്‍ വിവിധയിനങ്ങളിലായി മാറ്റുരച്ച ഈ വര്‍ഷത്തെ കലാമേള വളരെ അടുക്കും ചിട്ടയോടും സമയക്ലിപ്തതയോടും കൂടെ നടത്തപ്പെട്ടു എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

അന്നേ ദിവസം രാവിലെ 8.30-ന് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളവും മുന്‍ വര്‍ഷത്തെ കലാപ്രതിഭമാരായ ജോര്‍ഡന്‍ സെബാസ്റ്റിയനും, ജയ്‌സന്‍ ജോസും ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്ത കലാമേള ഒരേ സമയം അഞ്ച് വിവിധ സ്‌റ്റേജുകളില്‍ അരങ്ങേറി.

ഈ വര്‍ഷത്തെ കലാമേളയില്‍ മൈക്കിള്‍ മാണി പറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത കലാതിലകത്തിനുള്ള എവര്‍റോളിംഗ് ട്രോഫിക്ക് നിയ ജോസഫും ജോണ്‍സന്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപ്രതിഭയ്ക്കുള്ള എവര്‍ റോളിംഗ് ട്രോഫിക്ക് ജയ്‌സന്‍ ജോസും അര്‍ഹരായി.

സബ്ജൂനിയര്‍ റൈസിംഗ് സ്റ്റാറായി ജിയാന ചിറയിലും, ജൂനിയര്‍ റൈസിംഗ് സ്റ്റാറായി വിസ്മയ തോമസും സീനിയര്‍ റൈസിംഗ് സ്റ്റാറായി എ്മ്മ കാട്ടൂക്കാരനും, തേജോലക്ഷ്മി ആചാരിയും തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് അഡ്.മോന്‍സ് ജോസഫ് എം.എല്‍.എ., മാണി സി. കാപ്പന്‍ എംഎല്‍എ., ഡിജിപി ടോമിന്‍ തച്ചങ്കരി ഐഎഎസ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ഓരോ വിഭാഗത്തിലും കഴിവ് തെളിയിച്ച പ്രഗത്ഭരായ വ്യക്തികളാണ് വിധി നിര്‍ണ്ണയം നടത്തിയത്. രജിസ്‌ട്രേഷന്‍ മുതല്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം വരെ ഒരു കുറവും കൂടാതെ കുറ്റമറ്റ രീതിയില്‍ കലാമേള നടത്തുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ത്യത്തിലാണ് സംഘാടകര്‍. അസോസിയേഷന്‍ എക്‌സിക്യൂട്ടീവുകളുടെയും ബോര്‍ഡംഗങ്ങളുടെയും നിരവധി വോളണ്ടിയര്‍മാരുടേയും നിരന്തരമായുള്ള കൂട്ടായ പരിശ്രമം ഈ കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പ്രസിഡന്റ് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, മൈക്കിള്‍ മാണി പറമ്പില്‍, ഡോ. സിബിള്‍ ഫിലിപ്പ് ,വിവീഷ് ജേക്കബ്, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ലജി പട്ടരുമഠത്തില്‍, ഡോ.സ്വര്‍ണ്ണം ചറിമേല്‍, ഷൈനി തോമസ്, സാറാ അനില്‍, ഡോ.റോസ് വടകര, ഫിലിപ്പ് പുത്തന്‍പുര, അച്ചന്‍കുഞ്ഞ് മാത്യു, മനോജ് കോട്ടപ്പുറം, സാബു കട്ടപ്പുറം, സജി തോമസ്, തോമസ് മാത്യു, സെബാസ്റ്റിയന്‍ വാഴേപറമ്പില്‍, സൂസന്‍ ചാക്കോ, ഷാനി എബ്രഹാം, ആഗ്നസ് മാത്യു, മോനി വര്‍ഗ്ഗീസ്, പ്രതീഷ് തോമസ് , ജൂബി വള്ളിക്കളം, ജോയ്‌സ് ചെറിയാന്‍, നിഷ സജി, നീനു പ്രതീഷ്, ജൂലി വള്ളിക്കളം, ജസീത സജി, റൊവീന തോമസ് തുടങ്ങിയവര്‍ കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments