(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: പിയാനോ എന്ന പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഓര്‍ഗനൈസേഷന് സാറാ-ബിന്ദു-മേരി നേതൃത്വം. 24 അംഗങ്ങ ഗവേണിംഗ് ബോഡിയാണ് ചുമതലയേറ്റത്. സാറാ ഐപ്പ് (പ്രസിഡൻ്റ്), ലൈലാ മാത്യു (എക്‌സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ്), അനിത ജോര്‍ജ് (വൈസ് പ്രസിഡൻ്റ്), ബിന്ദു ഡാനിയേല്‍ (സെക്രട്ടറി), മേരി മാനുവല്‍ (ട്രഷറര്‍), സെല്‍വ സാമുവേല്‍ (ജോ. സെക്രട്ടറി), സ്വീറ്റി സൈമണ്‍ (ജോ. ട്രഷറര്‍), സന്തോഷ് സണ്ണി, ബ്രിജിറ്റ് പാറപ്പുറത്ത്, ബ്രിജിറ്റ് വിന്‍സെൻ്റ്(അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്‌സ്), ഡോ. ബിന്ദു സജിമോന്‍ (എപിആര്‍എന്‍ ചെയര്‍), മേരി അബ്രഹാം (എഡ്ജ്യൂക്കേഷന്‍ ചെയര്‍), ആനി ഇട്ടി (എഡ്ജ്യൂക്കേഷന്‍ കോ ചെയര്‍), മെര്‍ലി പാലത്തിങ്കല്‍ (പ്രൊഫഷണൽ ഡവലപ്മെൻ്റ് & റിസര്‍ച്ച് ചെയര്‍),
സിമി സൂസന്‍ തോമസ് (അവാര്‍ഡ്‌സ്&സ്‌കോളര്‍ഷിപ്പ് ചെയര്‍), ലിജു മാത്യു (കമ്യൂണിക്കേഷന്‍സ്, വെബ്&ന്യൂസ് ലെറ്റര്‍ ചെയര്‍), നിമ്മി ദാസ് (കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍), സൂസന്‍ സാബു (ബൈലോ ചെയര്‍), അലന്‍ മാത്യു (കമ്യൂണിറ്റി&ചാരിറ്റി ചെയര്‍), ടിജു തോമസ് (മെമ്പര്‍ഷിപ്പ് ചെയര്‍), ജിഷ തോമസ്, ജൂബി തോമസ് (മെമ്പര്‍ഷിപ്പ് കോ ചെയര്‍), ജയശ്രീ നായര്‍ (അഡ്വക്കസി & പോളിസി ചെയർ), ജോര്‍ജ് നടവയല്‍ (പബ്ലിക് റിലേഷന്‍സ് ചെയര്‍), മറിയാമ്മ തോമസ് (ഓഡിറ്റര്‍).

“അമേരിക്കയില്‍ ആരോഗ്യരംഗത്ത് ഡോക്ടര്‍മാര്‍ക്കൊപ്പം ബഹുമാനിതരാണ് ഇന്ത്യന്‍ നഴ്‌സുമാര്‍ എന്നത്, പിയാനോയുടെ ദൗത്യത്തെ കനകവും കനപ്പെട്ടതുമാക്കുന്നു. പിയാനോയുടെ ലോഗോയിൽ ത്രസിക്കുന്ന “ഞങ്ങൾ സേവന നിരതർ” എന്ന ആദർശത്തെ, കാലത്തിനനുസൃതമായി പ്രാവർത്തികമാക്കുകയാണ് പുതിയ ഭരണ സമിതിയുടെയും ലക്ഷ്യം. കോവിഡാനന്തര കാലമാണിത്. ഭീതിയും വ്യാധിയും മനുഷ്യ ശരീരങ്ങളെയും മനസ്സുകളെയും ആത്മാവിനെയും ഉലച്ചതും വലച്ചതുമായ വർഷങ്ങളായിരുന്നു അത്. അത്തരം അവസ്ഥകളിൽ നിന്ന് മനുഷ്യൻ പാഠങ്ങളുൾക്കൊണ്ട് ഉയിർത്തെണീക്കുകയാണ്.
അതിനു പ്രാപ്തമാകുന്ന പ്രതിവാര പരിപാടികളാണ് പിയാനോയുടെ പ്രവർത്തന കലണ്ടറിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റിയുടെയും, നൈനാ എന്ന നേഴ്സസ് നാഷണൽ സംഘടനയുടെയും മാദ്ധ്യമങ്ങളുടെയും സഹകരണത്തോടെ, കലണ്ടർ ഓഫ് ഇവൻ്റ്സ് പ്രാവർത്തികമാക്കുകയാണ് ഈ വരുന്ന രണ്ടു വർഷത്തെ ലക്ഷ്യം”- പ്രസിഡൻ്റ് സാറാ ഐപ്പ് പറഞ്ഞു. ഫിലഡൽഫിയയിലെ എല്ലാ സാമൂഹിക, സാംസ്കാരിക, എക്യൂമെനിക്കൽ, മാദ്ധ്യമ, വ്യാപാര, ആരോഗ്യ സേവന പ്രസ്ഥാനങ്ങളുടെയും സഹകരണം പിയാനോയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടായി എന്ന് സെക്രട്ടറി ബിന്ദു ഡാനിയേല്‍ പറഞ്ഞു.
1978 മുതൽ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് താമസ്സം മാറ്റിയ നഴ്‌സുമാരുടെ പിന്തുടര്‍ച്ചക്കാരായവർ ചേര്‍ന്ന്, 2006ല്‍ രൂപം നല്‍കിയ സംഘടനയാണ് പിയാനോ. ബ്രിജിറ്റ് വിന്‍സെന്റ് (പെന്‍സില്‍വാനിയ നഴ്‌സിംഗ് ബോർഡ് അംഗം, പിയാനോ സ്ഥാപക പ്രസിഡൻ്റ്) , ജോർജ് നടവയൽ, ബ്രിജിറ്റ് പാറപ്പുറത്ത്, അമ്മുക്കുട്ടി ഗീവർഗീസ്, ലൈലാ മാത്യൂ എന്നിവരുൾപ്പെടുന്ന ടീമിൻറെ സംഘാടക യത്നങ്ങളാണ് പിയാനോ എന്ന സംഘടനയ്ക്ക് രൂപം പകർന്നത്. വിൻസൻറ് ഇമ്മാനുവേൽ എന്ന സീനിയർ ജേണലിസ്‌റ്റിൻറെ സഹായ ഹസ്തം പിയാനോയ്ക്ക് കരുത്തു പകർന്നു- ട്രഷറാർ മേരി മാനുവൽ കൂട്ടിച്ചേർത്തു.
നിലവില്‍ 75ലധികം അംഗങ്ങളുള്ള പിയാനോ, അമേരിക്കയിലും ഇന്ത്യയിലു മായി നേഴ്സിങ് -എഡ്ജ്യൂക്കേഷണൽ-ചാരിറ്റി-കൾച്ചറൽ പ്രവർത്തനങ്ങൾ പതിനേഴു വർഷങ്ങളായി ചെയ്തു വരുന്നു.
കമ്യൂണിറ്റി അവയര്‍നെസ് ക്ലാസുകള്‍, ഹെല്‍തി ഡയറ്റ് പ്ലാനുകള്‍ എന്നിവ ഈ വർഷത്തെ മുഖ്യ അജണ്ടകളായി നടപ്പിലാക്കി. നഴ്‌സുമാര്‍ക്ക് പ്രൊഫഷണൽ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന സ്‌കോളര്‍ഷിപ്പ്, മെന്റര്‍ഷിപ്പ്, വെബിനാര്‍സ്, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ച് നിര്‍ണായക സാന്നിധ്യമായി പിയാനോ പ്രവര്‍ത്തിക്കുന്നു. റെഡ്‌ക്രോസ്സുമായി ചേര്‍ന്ന് രക്തദാനത്തിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. കേരളത്തില്‍ നഴ്‌സിംഗ് പഠിക്കുന്ന, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളേയും പിയാനോ സഹായിക്കുന്നു.