Thursday, June 1, 2023

HomeAmericaഓസ്റ്റിൻ സെന്റ് തോമസ് യാക്കോബായ പള്ളിയുടെ സ്പോർട്സ് ഫെസ്റ്റിന്റെ ഫ്ലാഗ് ഓഫ് നടത്തി

ഓസ്റ്റിൻ സെന്റ് തോമസ് യാക്കോബായ പള്ളിയുടെ സ്പോർട്സ് ഫെസ്റ്റിന്റെ ഫ്ലാഗ് ഓഫ് നടത്തി

spot_img
spot_img

ജിനു കുര്യൻ പാമ്പാടി

ടെക്സാസ്: ഓസ്റ്റിൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് പോൾ, സെന്റ് മേരീസ് പ്രയർ ഫെല്ലോഷിപ്പിന്റെ കീഴിൽ ആരംഭിച്ച സ്പോർട്സ് ഫെസ്റ്റിന്റെ ഫ്ലാഗ് ഓഫ് ഇടവക വികാരി റെവ: ഡോ.സാക് വർഗീസും പള്ളി ഭരണസമിതി വൈസ് പ്രസിഡന്റ് ജിജി ഏബ്രഹാമും ചേർന്ന് സീഡാർ പാർക്ക് സിറ്റിയിലെ മനോഹരമായ ലേക് ലൈൻ പാർക്കിൽ മെയ് 6 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് നിർവഹിച്ചു. തുടർന്ന് പ്രാർത്ഥനക്കു ശേഷം വിവിധ കായിക, വിനോദ മത്സരങ്ങൾ നടത്തപ്പെട്ടു. വർഷാവസാനം വരെ നീണ്ടുനിൽക്കുന്ന നിരവധി പരിപാടികളാണ് ഇടവകാംഗങ്ങളായ ലാൽ ഫിലിപ്പ്, ജേക്കബ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാർത്ഥനയോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമായി ധാരാളം കായിക വിനോദ മത്സരങ്ങൾ പല ദിവസങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും കൊണ്ടു പുതുതായി ആരംഭിച്ച സ്പോർട്സ് ഫെസ്റ്റ് വർഷാവസാനത്തോടെ അവിസ്മരണീയമായ ചരിത്രസംഭവമാക്കി ഒരു മെഗാ കലാ,കായിക ഉത്സവമായി മാറ്റാനുള്ള തയാറെടുപ്പിലാണ് സെന്റ് തോമസ് ഇടവക സമൂഹം ഒന്നടങ്കം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments