ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ മദേഴ്‌സ് ഡേ ആഘോഷം മെയ് 14 നു ഞയറാഴ്ച്ച വൈകിട്ട് 4 മണിക്ക് നടത്തപ്പെടും.
പ്രസിഡണ്ട് എബി മക്കപ്പുഴയുടെ അദ്യക്ഷതയിൽ കൂടുന്ന സമ്മേളനം സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസക്കും. ശ്രിമതി സുനിത ജോർജ് ആയിരിക്കും പ്രോഗ്രാം എം സി.
പ്രൊഫ. ജെയ്സി ജോർജ് മുഖ്യ സന്ദേശം നൽകും.ഡാളസിലെ പ്രമുഖരായ കലാ സാംസ്കാരിക നേതാക്കൾ അമ്മമാർക്ക് ആശംസ നേർന്നുകൊണ്ട് സമ്മേളനത്തിൽ പ്രസംഗങ്ങൾ നടത്തും.
venue: 1713 Glen hollow Cir, Lewisville, TX75067
സെക്രട്ടറി
അജയകുമാർ, ഡാളസ് സൗഹൃദ വേദി