ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായി മാറിയ ഒരുമ അതിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഉല്ലാസം 2023’ എന്ന പേരില്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാമില്‍ ഒരുമ അതിന്റെ മുഴുവന്‍ അംഗങ്ങളേയും അണിനിരത്തിയാണ് ഇത് സംഘടിപ്പിക്കുന്നത്.
വിവിധ കലാ-സാംസ്‌കാരിക പരിപാടികളും, സ്‌പോര്‍ട്‌സ് ഇവന്റും ഇതിന് മാറ്റുകൂട്ടുന്നു. വിവിധ ഇനം ഇന്ത്യന്‍ ഭക്ഷണങ്ങളും ഒരുമ ഇതിനായി ഒരുക്കിയിരിക്കുന്നു.
പുതുതായി ചുമതലയേറ്റ മുഴുവന്‍ ഭാരവാഹികള്‍ക്കും വലിയ പിന്തുണയാണ് മുഴുവന്‍ അംഗങ്ങളും നല്‍കിവരുന്നത്. ആന്റു വെളിയത്ത് (പ്രസിഡന്റ്), അനില്‍ കിഴക്കേവീട്ടില്‍ (സെക്രട്ടറി), സോണി പാപ്പച്ചന്‍ (ട്രഷറര്‍) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റ്റിന്റു എല്‍ദോസ്, റിന്റു മാത്യു, രഞ്ജു സെബാസ്റ്റ്യന്‍, ജിന്‍സ് മാത്യു, സെലിന്‍ ബാബു, ജിനോ ഐസക്ക്, പ്രഭു ചെറിയാന്‍, ബിജു തോട്ടത്തില്‍, ഡിലു സ്റ്റീഫന്‍, പ്രവീണ്‍ ജോസഫ്, ജിജോ ജോര്‍ജ്, ജിജി പോള്‍, ജോണ്‍ മേലേത്തേതില്‍, ജോസ് തോമസ് എന്നിവരും പ്രവര്‍ത്തിക്കുന്നു.