ഫിലഡൽഫിയ. വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷംമെയ് 21 തീയതി ഞായറാഴ്ച 4:30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്നടത്തും ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങൾക്ക് മുഖ്യ അതിഥിയായി അബിൻടോൺ പോലീസ്മേധാവി പാട്രിക് മോളോഈ പങ്കെടുക്കും
ഫിലാഡൽഫിയ മുൻ സിറ്റി കൗൺസിലർ ഷെല്ല പാർക്കർ മുഖ്യസന്ദേശം നൽകും കൂടാതെ വ്യത്യസ്തമായനിലയിൽ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജി മാത്യു, അമലിൻ റോസ് തോമസ്, സുനിത അനീഷ്, പിവി അന്നമ്മ എന്നിവർ മുഖ്യ സന്ദേശം നൽകുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുനു. മാതൃത്വം എന്നത്വ്യത്യസ്ത അനുഭവങ്ങളിൽ കൂടി പങ്കുവയ്ക്കപ്പെടുന്നു. കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് മാത്രമല്ല അമ്മ എന്നഉത്തരവാദിത്യം എന്ന മുഖ്യ സന്ദേശം ഈ ആഘോഷത്തിൽ കൂടി സമൂഹത്തിന് നൽകുവാൻ ശ്രമിക്കുന്നു.
വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് മദേഴ്സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് അനിതപണിക്കർ വുമൺസ് ഫോറം ചെയർപേഴ്സൺ ആയി പ്രവർത്തിക്കുന്നു അനിത പണിക്കർ തന്റെ ഔദ്യോഗികമേഖലയിലെ തിരക്കുകൾക്കിടയിലും സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിപ്പാൻ താല്പര്യ കാണിക്കുന്നത്വ്യത്യസ്തമായ കഴിവുകളും ചിന്താഗതികളും മറ്റുള്ളവരുടെ ഉന്നമനത്തിനായി വിനിയോഗിക്കാനുള്ള താല്പര്യംകൊണ്ടാണ് എന്ന് അഭിപ്രായപ്പെട്ടു .
അവശത അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനം ആണ് തന്റെ ലക്ഷ്യമെന്ന്കൂട്ടിച്ചേർത്തു ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് എന്ന നിലയിൽ പ്രവർത്തിക്കുന്നു. WFC എന്ന സ്ത്രീകളുടെമാനസിക ആരോഗ്യ കരിയർ വികസനം ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വം നിരയിൽ പ്രവർത്തിക്കുന്ന അനിത, മലയാളത്തിലെപ്രമുഖ മാസികകളിൽ കവിതകളും ലേഖനങ്ങളും ഇംഗ്ലീഷും മലയാളത്തിലും എഴുതുന്നതിനും സമയംകണ്ടെത്തുന്നു.
ഈ വർഷത്തെ മതേർസ് ഡേ ആഘോഷത്തിലേക്ക് ഏവരെയും ഭാരവാഹികൾ സ്വാഗതംചെയ്യുന്നു. സിനു നായർ ചെയർപേഴ്സണായും റെനി ജോസഫ് പ്രസിഡന്റായി ഡോക്ടർ ബിനു ഷാജിമോൻജനറൽ സെക്രട്ടറിയായി ഡോക്ടർ ആനി എബ്രഹാം ട്രഷറർ ആയും പ്രവർത്തിക്കുന്ന കമ്മിറ്റി വുമൺസ്ഫോറത്തോട് വിപുലമായി പരിപാടികൾ നടത്തുന്നതിന് നേതൃത്വം നൽകുന്നു. അമ്മമാരെ ആദരിക്കുന്ന ചടങ്ങുംഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.