Friday, June 2, 2023

HomeAmerica60 വർഷത്തെ പട്ടത്വ ശ്രുശ്രുഷയുടെ നിറവിൽ റവ ഫിലിപ്പ് വർഗീസ് അച്ചൻ

60 വർഷത്തെ പട്ടത്വ ശ്രുശ്രുഷയുടെ നിറവിൽ റവ ഫിലിപ്പ് വർഗീസ് അച്ചൻ

spot_img
spot_img

പി.പി ചെറിയാൻ

ഡിട്രോയിറ്റ് : മലങ്കര മാർത്തോമാ സുറിയാനി സഭയിൽ പട്ടത്വ ശ്രുഷൂ ഷെയിൽ 60 വര്ഷം പൂർത്തീകരിച്ച റെവ. ഫിലിപ്പ് വറുഗീസ് അച്ചന് സ്‌നേഹ ആദരവ്. ഇതിനോടനുബന്ധിച്ചു മെയ് 7ആം തീയതി ഞായറഴ്ച്ച ഡിട്രോയിറ്റ് മാർത്തോമാ ദേവാലയത്തിൽ ബഹു ഫിലിപ്പ് വർഗീസ് അച്ചൻ വിശുദ്ധ കുർബാനക്‌ നേത്ര്വത്വം നൽകി .
1963 മെയ് മാസം 7 ആം തീയതി തിരുവല്ല സെന്റ്‌ തോമസ് മാർത്തോമാ ദേവാലയത്തിൽ വച്ച് അഭിവന്യ യൂഹാനോൻ മാർത്തോമാ മെത്രാപ്പോലീത്തയിൽ നിന്നും ഡീക്കൻ പദവിയും ജൂൺ മാസം 26 ആം തീയതി അഭിവന്യ തോമാസ് മാർ അത്താനാസ്യോയോസ് തിരുമേനിയിൽ നിന്ന് കശീശ്ശാ പട്ടവും നല്കി സഭയുടെ ശ്രുശ്രുഷാ സമൂഹത്തിലേക്ക് കൈ പിടിച്ചുയർത്തി . അത്‌ പരിശുദ്ധമാവിന്റെ വിളിയും നിയോഗവും പൂർണമായി അർഹതക്കുള്ള അംഗീകാരവും ആയിരുന്നു.

നോർത്ത് ട്രാവൻകൂർ മിഷിനറി ആയി പ്രവർത്തനം ആരംഭിച്ച അച്ചൻ മല്ലശേരി , ആനിക്കാട് ,കരവാളൂർ ,നിരണം , കുറിയന്നൂർ , മുളക്കുഴ , കീക്കൊഴൂർ , നാക്കട , പെരുമ്പാവൂർ എന്നീ ഇടവകകളിൽ കറയറ്റ കരുതലിന്റെയും കനിവുറ്റ കർതൃ സേവയുടേയും കരലാളനയിൽ പരിശുദ്ധന്മ ശക്തിയുടെ സാധ്യതകൾ അനുഭവിച്ചറിഞ്ഞു.
മാർത്തോമാ സഭയുടെ സുവിശേഷ കൺവെൻഷൻ പ്രാസംഗികൻ എന്ന നിലയിൽ അച്ചന്റെ പ്രേഘോഷണങൾ മലനാടുകൾ കടന്ന്‌ മറുനാടുകളിലും രാജ്യന്തരങ്ങളിലും എത്തപ്പെട്ടിരുന്നു.


സഭയുടെ പട്ടത്വ ശുശ്രുഷയുടെ ഔദ്യോഗീക സേവനത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുമ്പോഴും നോർത്ത് അമേരിക്കൻ ഭദ്രസനത്തിൽ ഉള്ള ഡിട്രോയിറ്റ് , ടോറോന്റോ ,അറ്റ്ലാന്റ ,ഫ്ലോറിഡ ,ചിക്കാഗോ , ചിക്കാഗോ ബെഥേൽ , ഇന്ത്യനാപ്പോളിസ് എന്നീ ഇടവകകളിൽ താത്കാലിക മായെങ്കിലും ശ്രുശ്രുഷ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചു . ഇപ്പോഴും മിഷിഗനിൽ ഉള്ള സെന്റ്‌ ജോൺസ് മാർ തോമ്മാ ഇടവകയിലും ഡിട്രോയിറ്റ് മാർ തോമ്മാ ഇടവകയിലും ശുശ്രുഷയിൽ ആവശ്യാനുസരണം സഹായം നൽകിവരുന്നു .

സഹധർമിണി ഡോ:എൽസി വറുഗീസ് അച്ഛനോടൊപ്പം താമസിച്ചു അച്ചന്റെ പ്രവർത്തനങ്ങളിൽ ആവശ്യമായ കൈത്താങ്ങൽ നൽകുന്നു. ഫിലിപ് വര്ഗീസ്. ( ജിജി ), ജോൺ വർഗീസ് ( ജോജി ), ഗ്രേസ് തോമസ് ( ശാന്തി ).എന്നിവർ മക്കളാണ് പകൽ ഉള്ളടത്തോളം അയച്ചവന്റെ പ്രവർത്തികളിൽ, പ്രതികൂലങ്ങളിൽ പ്രകോപിതനാകാതെ പ്രയാസങ്ങളിലും രോഗങ്ങളിലും അടിയറവു പറയാതെ ഇന്നും ദൈവ സന്നിധിയിൽ തന്നെ പൂർണമായും സമർപ്പിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments