Wednesday, June 7, 2023

HomeAmericaമല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം മെയ് 13ന് ശനിയാഴ്ച

മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം മെയ് 13ന് ശനിയാഴ്ച

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി സ്വദേശികളുടെ കൂട്ടായമായ മല്ലപ്പള്ളി സംഗമത്തിന്റെ 2023ലെ പൊതുയോഗം മെയ് 13ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2 വരെ സ്റ്റാഫോർഡിൽ വച്ച് (920 Murphy Rd, Stafford Tx) നടത്തപ്പെഡും.

സമ്മേളനത്തിലേക്ക് സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിയ്ക്കുവെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പർശമായ വിദ്യാഭ്യാസ സഹായനിധിയുടെ റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി റെസ്‌ലി മാത്യുവും സാമ്പത്തിക റിപ്പോർട്ട് ട്രസ്റ്റി സെന്നി ഉമ്മനും അവതരിപ്പിക്കും. പ്രസിഡണ്ട് ചാക്കോ നൈനാൻ അദ്ധ്യക്ഷത വഹിയ്ക്കും.

മല്ലപ്പള്ളി ജോർജ് മാത്തൻ മെമ്മോറിയൽ (ജി എം എം) ആശുപത്രിയുടെ നവീകരണത്തിന് മല്ലപ്പള്ളി സംഗമത്തിന് എങ്ങനെ പങ്കാളിയാകുവാൻ കഴിയുമെന്ന് സമ്മേളനത്തിൽ ചർച്ച ചെയ്യും. അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിലയേറിയ അഭിപ്രായവും സഹകരണവും ആവശ്യമുണ്ടെന്നും എല്ലാ അംഗങ്ങളും ഈ പൊതുയോഗത്തിൽ പങ്കെടുക്കണമെന്നും പ്രസിഡണ്ട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രസിഡണ്ട് ചാക്കോ :- 832-661-7555

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments