അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: ടെക്സാസ് സന്ദർശനത്തിനായി എത്തിയ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രി ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ശ്രി ടി പി വിജയൻ, ഗ്ലോബൽ ബൈലോ കമ്മറ്റി ചെയർമാൻ ശ്രി ഷിബു രഘുത്തമൻ എന്നിവർക്ക് ഹ്യൂസ്റ്റൺ പ്രൊവിൻസിന്റെ വകയായി സ്നേഹോഷ്മളമായ സ്വീകരണം നൽകി. സ്റ്റാഫോർഡിലെ പ്രോംപ്റ്റ് റീയൽറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ ഡബ്ലിയു എംസി ഹ്യൂസ്റ്റൺ പ്രൊവിൻസ് സ്ഥാപക പ്രസിഡണ്ടും ഇപ്പോഴത്തെ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ എസ് കെ ചെറിയാൻ അതിഥികളെയും അംഗങ്ങളെയും സ്വാഗതം ചെയ്തു.

വിശിഷ്ടാതിഥിയും വ്യവസായ പ്രമുഖനുമായ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയെ ഹ്യൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ ജെയിംസ് വാരിക്കാട്ട് , അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശ്ശനാട് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു. തുടർന്ന് നടത്തിയ ഉത്ഘാടന പ്രസംഗത്തിൽ ഡബ്ലിയു എംസി കേരളത്തിൽ നിർധനരായ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ജനോപകാരപ്രദമായ പരിപാടികളെക്കുറിച്ചു ജോണി കുരുവിള വിശദീകരിച്ചു.
ഗ്ലോബൽ പ്രസിഡണ്ട് ടി പി വിജയനെ ജേക്കബ് കുടശ്ശനാട് സദസ്സിനു പരിചയപ്പെടുത്തി. ശ്രീമതി പൊന്നു പിള്ള രാജേഷ് മാത്യു എന്നിവർ ചേർന്ന് പൊന്നാടയണിച്ചു.
ഗ്ലോബൽ ബൈലോ ചെയർ ഷിബു രഘുത്തമനെ ഇവൻറ് ഡയറക്ടർ ജോൺ ഡബ്ലിയു വർഗീസ്, സുകു എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു. പ്രത്യേക അതിഥിയായി എത്തിയ പത്തനംതിട്ട മുൻ ഡി സി സി സെക്രട്ടറി പി മോഹൻരാജിനെ ഡബ്ലിയു എംസി ഗ്ലോബൽ ട്രെഷറർ ജെയിംസ് കൂടൽ സദസ്സിനു പരിചയപ്പെടുത്തി.

ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഡോ മാത്യു വൈരമണ്ണ് എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രൊവിൻസ് സെക്രെട്ടറി തോമസ് സ്റ്റീഫൻ, ട്രെഷറർ ബാബു മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പൊന്നുപിള്ള നന്ദി പ്രകാശിപ്പിച്ചു. യൂത്ത് ഫോറം ചെയർ ജോർജ് ഈപ്പൻ എംസിയായി പ്രവർത്തിച്ചു.