വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ വിശ്വാസികൾ നേതൃത്വം നൽകുന്ന സാമൂഹ്യ – ജീവകാരുണ്യ സംഘടനയായ എക്‌ളീസിയാ യുണൈറ്റഡ് ഇൻ്റർനാഷണലിൻ്റെ യു . എസ് ചാപ്റ്ററിൻ്റെ രൂപീകരണയോഗം ഏപ്രിൽ പതിനഞ്ചിന് ഓൺലൈനിൽ നടന്നു. എക്‌ളീസിയാ യുണൈറ്റഡ് ഫോറം ഇൻ്റർനാഷണൽ ചെയർമാൻ റവ .ഫാദർ ഡോ. ജോൺസൺ തേക്കടയിൽ യോഗം ഉദ്ഘാടനം ചെയ്തു.
പെൻസിൽവാനിയ സ്റ്റേറ്റിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവും കഴിഞ്ഞ തവണ യു.എസ് കോൺഗ്രസ്സിലേക്കു മത്സരിച്ചയാളുമായ ആരോൺ ബാഷിർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പാസ്റ്റർ സുരീന്ദർ സിംഗ് ( പഞ്ചാബ് ) പാസ്റ്റർ ഷാജി സാമുവൽ ( ടെക്സാസ് ) റവ .റോസ്‌ലിൻ ( ഫിലഡൽഫിയ ) എന്നിവർ പ്രസംഗിച്ചു. സോഫിയ ജോൺ സ്വാഗതവും ബിമൽ ജോൺ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : ബിമൽ ജോൺ ( പ്രസിഡന്റ് ) ജഹൈറ മാർക്വെസ് ( സെക്രട്ടറി ജനറൽ ) നെയ്‌ദിൻ ഹെഡ്ജ്മാൻ ( മിഷൻ ഡയറക്ടർ ) മനോജ് സി ജോൺ ( ഫൈനാൻസ് ഡയറക്ടർ ) സോഫിയ ജോൺ ( ഓപ്പറേഷൻസ് ഡയറക്ടർ )