Friday, March 29, 2024

HomeAmericaഅതിരുകളില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന നല്ലൊരു ശമര്യക്കാരൻ

അതിരുകളില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന നല്ലൊരു ശമര്യക്കാരൻ

spot_img
spot_img

പി.പി ചെറിയാൻ

ഡാളസ്:ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന സംഘടനയാണ് യുവ സാരഥിയെന്നു കൊട്ടാരക്കരയിൽ നിന്നും അമേരിക്കയിൽ ഹ്രസ്വസന്ദര്ശനത്തിനു എത്തിച്ചേർന്ന നല്ലൊരു ശമര്യക്കാരനായി അറിയപ്പെടുന്ന സജി തോമസ് പറഞ്ഞു. ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് മെയ് 14 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇന്ത്യ ഗാർഡൻസിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സജി തോമസ്.

എൻറെ വേദനയേക്കാൾ ഏറെ വേദന സഹിക്കുന്ന എത്രയോ പേർ എന്റെ ചുറ്റുമുണ്ട് അവരുടെ വേദനക്ക് അല്പം ആശ്വാസം നൽകുന്നതിന്,അവരുടെ കണ്ണീരൊപ്പുന്നതിന് എന്നാലാവുംവിധം പരിശ്രമിക്കുന്നുവെന്നതിൽ ഞാൻ കൃതാർത്ഥനാണെന്നു സജി പറഞ്ഞു . തൻറെ അറിവിൽ ആരും പട്ടിണി കിടക്കരുത് തൻറെ അറിവിൽ ആരും ചികിത്സ കിട്ടാതെ മരിക്കരുത്, ഇതിനുവേണ്ടി സുഹൃത്തുക്കളെ തിരഞ്ഞുപിടിച്ച് ആരോടും ഒരു പരിഭവമില്ലാതെ ലഭിക്കുന്ന സഹായങ്ങൾ കൃത്യനിഷ്ഠയോടെ കൂടി അർഹരായവർക് എത്തിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് യുവ സാരഥിയെന്ന ചാരിറ്റബിൾ ഓർഗനൈസേഷനെന്ന് ശ്രീ സജി തോമസ് കൊട്ടാരക്കര കൂട്ടിച്ചേർത്തു.

ശൈശവ പ്രായത്തിൽ തന്നെ പോളിയോബാധിച്ചു അംഗവൈകുല്യം സംഭവിച്ച ശേഷം വടിയുടെ സഹായത്താൽ നടക്കാമെങ്കിലും ഇപ്പോഴും സൂചി തുളയ്ക്കുന്നതു പോലുള്ള വേദന കടിച്ചുപിടിച്ചുകൊണ്ട് മറ്റുള്ളവർക്ക് സഹായഹസ്തമായി നമ്മുടെ മുന്നിൽ മാതൃകയായി നിൽക്കുന്ന ശ്രീ സജി തോമസ് കൊട്ടാരക്കരയുടെ പ്രവർത്തനങ്ങൾക്കു കൈത്താങ്ങൽ നൽകുന്നതിന് സന്മനസുകൾ മുന്നോട്ട് വരണമെന്നും ,തൻറെ പരിമിതിക്കുള്ളിൽ നല്ലവരായ സുഹൃത്തുക്കളുടെ സഹകരണത്തോടുകൂടി മറ്റുള്ളവരുടെ വേദനയിൽ പങ്കാളിയാകുന്ന ശ്രീ സജി തോമസ് കൊട്ടാരക്കരയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സ്റ്റ് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഇന്ത്യപ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡൻറ് ശ്രീ സിജു വി ജോർജ് പറഞ്ഞു .

സണ്ണി മാളിയേക്കൽ , പ്രസാദ് തെയോടിക്കൽ ,അനശ്വർ മാംമ്പിള്ളി ,തോമസ് ചിറമേൽ , സജി ജോർജ്,തുടെങ്ങിയവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments