Wednesday, June 7, 2023

HomeAmericaപ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി

പ്രൗഢ ഗംഭീര്യത്തോടെ ക്നായിതൊമ്മനായി തിളങ്ങി ജോയ് പാച്ചിക്കര, ക്നാനായക്കാരുടെ താരമായി

spot_img
spot_img

ഡൊമിനിക് ചാക്കോനാല്‍

അറ്റ്ലാന്റയിൽ ഏപ്രിൽ 30 ന് അരങ്ങേറിയ ക്നായി തൊമ്മൻ ദിനാചരണത്തിൽ ക്നായി തൊമ്മനായി വേഷമിട്ടു ക്നാനായക്കാരെ മനംകവർന്ന പാച്ചിക്കര ജോയ്ക്ക് നിരവധി അഭിനന്ദകളും അനുമോദനകളും അമേരിക്കയുടെ നാനാഭാഗത്തുംനിന്നും വന്നതായി PRO തോമസ് കല്ലടാന്തിയിൽ അറിയിച്ചു. മാർഗംകളി കുട്ടികളുടെ താലപ്പൊലിയും, ചെണ്ട മേളത്തിന്റെ അകമ്പടിയും ആയതോടെ ക്നായി തൊമ്മന്റെ എൻട്രി അറ്റ്ലാന്റ ക്നാനയക്കാരെ ആവേശഭരിതരാക്കി.

ക്നായി തൊമ്മൻ കൊടുങ്ങലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറാൻ, ക്നാനായ പാരമ്പര്യവും, വിശ്വസവും, തനിമയും കാത്തുസൂക്ഷിക്കുവാൻ, തോളോട് തോൾ ചേർന്ന്, ക്നാനായ കൂട്ടായ്മയുടെ
മാതൃക യുവത്ത്വത്തിനും കുട്ടികള്ക്ക് കാണിച്ചുകൊടുക്കുവാൻ, സംഘടനക്ക് സാധിച്ചു എന്നത് അഭിമാനകരമാണ്.

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ജോർജിയയും (KCAG ) അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കാത്തലിക് പള്ളിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന ക്നാനായ പാരമ്പര്യ ദിനവും, ക്നായി തോമാ ദിനാചരണവും, ക്നാനായ റീജിയൻ ദിനവും ഏപ്രിൽ 30 ഞായറാഴ്ച ഉച്ചക്ക് അറ്റ്ലാന്റയിലെ ക്നായി തൊമ്മൻ ഹാളിൽ അരങ്ങേറിയപ്പോൾ ഐക്ക്യത്തിന്റെ ചരിത്ര മുഹൂർത്തം കുറിച്ചതായി സംഘാടകർ അറിയിച്ചു. അമേരിക്കയിലുള്ള എല്ലാ ക്നാനായ സംഘടനകളും പള്ളികളും ഇതു മാതൃക ആക്കേണ്ടതാണുന്നു അഭിപ്രായവും ഉയർന്നു വന്നു.

ക്നാനായ റീജിയണൽ ഡയറക്ടർ മോൺസിജോർ തോമസ് മുളവനാൽ മുഖ്യ അതിഥിയായി എത്തിയ ആഘോഷത്തിൽ, ചന്തംചാർത്ത്, മൈലാഞ്ചി ഇടീൽ, മാർഗംകളി, പുരാതനപാട്ട്, പിടിയും കോഴിക്കറിയും ഒക്കെയുമായി അറ്റ്ലാന്റയിലെ ക്നാനായകാർ തനിമയിലും, ഒരുമയിലും, വിശ്വാസത്തിലും തോളോട് തോൾചേർന്നു ഒറ്റകെട്ടായി മുന്നോട്ടു പോകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അറിയിച്ചു.

തിരു കുടുംബ ദേവാലയ വികാരിയും, KCAG സ്പിരിച്വൽ ഡിറക്റ്ററുമായ ഫാ: ബിനോയ് നാരമംഗലത്തു ക്നാനായ സമുദായത്തിനും, അസോസിയേഷനും തരുന്ന സഹകരണത്തിന് സമഭാവനക്കും അനുമോദനവും, നന്ദിയും അറിയിക്കുകയും ചെയ്‌തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments