Thursday, June 1, 2023

HomeAmericaകെഎച്ച്എന്‍എ ഡാലസ് റീജന്‍ റജിസ്‌ട്രേഷന് ശുഭാരംഭം

കെഎച്ച്എന്‍എ ഡാലസ് റീജന്‍ റജിസ്‌ട്രേഷന് ശുഭാരംഭം

spot_img
spot_img

ഡാലസ് : നവംബര്‍ 23 മുതല്‍ 25 വരെ ഹൂസ്റ്റണ്‍ സത്യാനന്ദ സരസ്വതി നഗറില്‍ നടക്കുന്ന ഹിന്ദു മഹാസംഗമത്തിന്റെ ഡാലസ് റീജന്‍ റജിസ്‌ട്രേഷന് ശുഭാരംഭം. മേയ് 13നു ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു റജിസ്‌ട്രേഷന് തുടക്കം കുറിച്ചത്. ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര ഉച്ച പൂജക്കുശേഷം, ക്ഷേത്ര തിരുമുറ്റത്ത് ‘പറയെടുപ്പോടു’ കൂടി പരിപാടികള്‍ ആരംഭിച്ചു.

ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ജനാവലി, രണ്ടു പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കെഎച്ച്എന്‍എയ്ക്കു നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു കുടുംബങ്ങളെയും ഒരേ കുടക്കീഴില്‍ അണിനിരത്താന്‍ സാധിക്കും എന്നതിന് ഉദാഹരണമായി. കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ളൈ, കെഎച്ച്എന്‍എ സ്ഥാപക അധ്യക്ഷന്‍ കെ.ജി. മന്മഥന്‍ നായര്‍, കെഎച്ച്എന്‍എ മുന്‍ പ്രസിഡന്റ് ടി.എന്‍. നായര്‍, കെഎച്ച്എസ് ചെയര്‍ രാമചന്ദ്രന്‍ നായര്‍, കണ്‍വെന്‍ഷന്‍ ചെയര്‍ രഞ്ജിത്ത് പിള്ളൈ, ശാന്തമ്മ എന്നിവര്‍ സംയുക്തമായി നിലവിളക്ക് കൊളുത്തി കെഎച്ച്എന്‍എ ഡാലസ് റീജന്‍ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

കെഎച്ച്എന്‍എ എക്‌സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് ഷണ്മുഖംപിള്ളൈ സ്വാഗതം പറഞ്ഞു. കെഎച്ച്എസ് പ്രസിഡന്റ് കേശവന്‍ നായര്‍, കെഎച്ച്എസ് വൈസ് പ്രസിഡന്റ് വിപിന്‍ പിള്ളൈ, കേരളാ അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, എന്‍എസ്എസ് നോര്‍ത്ത് ടെക്‌സാസ് മുന്‍ പ്രസിഡന്റ് വിനു പിള്ളൈ തുടങ്ങി അനേകം വിശിഷ്ട വ്യക്തികള്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.

പ്രസിഡന്റ് ജി.കെ. പിള്ളൈ നവംബറില്‍ നടക്കുന്ന കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്തു. ഈ മഹാസംഗമം ഒരു വന്‍ വിജയമാക്കാന്‍ കെ.ജി. മന്മഥന്‍ നായര്‍, വടക്കേ അമേരിക്കയിലുള്ള മലയാളി ഹിന്ദു കുടുംബങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള കേരള ഹിന്ദു യുവതലമുറയുടെ കൂട്ടായ്മ വളര്‍ത്തുന്നതില്‍ കെഎച്ച്എന്‍എ വഹിക്കുന്ന പങ്കിനെക്കുറിച്ചു ടി.എന്‍. നായര്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് സദസ്സിനെ സംബോധന ചെയ്ത രഞ്ജിത്ത് പിള്ളൈ, ലിംഗപ്രായ ഭേദമന്യേ അമേരിക്കന്‍ ഹിന്ദു കുടുംബാംഗങ്ങളില്‍ കെഎച്ച്എന്‍എ നല്‍കുന്ന സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളുടെ സംഭാവനയെ കുറിച്ച് വളരെ വിശദമായി പ്രതിപാദിച്ചു. ഹിന്ദു വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായിട്ടുള്ള എച്ച് കോര്‍ (ഹിന്ദു കോര്‍)ഇന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോ.ബിജു പിള്ളൈ വിശദീകരിച്ചു.

തുടര്‍ന്ന് ഡാലസ് ഫോര്‍ട്ട് വോര്‍ത്തില്‍ കലാസാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മിനി ശ്യാം, ദിവ്യ സനല്‍, രാഖി അനൂപ്, ദിവ്യ മേനോന്‍, ലക്ഷ്മി വിനു, ലിപ്‌സ വിജയ്, അഞ്ജലി നന്ദന്‍, അനഘ നായര്‍ എന്നിവരെ കെഎച്ച്എന്‍എ ആദരിച്ചു.

കെഎച്ച്എന്‍എ ഡാലസ് റീജന്‍ ആദ്യ പ്രീമിയം റജിസ്‌ട്രേഷന്‍ ഫോം കെ.ജി. മന്മഥന്‍ നായര്‍, ടി.എന്‍. നായര്‍, രാമചന്ദ്രന്‍ നായര്‍ എന്നിവരില്‍ നിന്നും കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ളൈ സ്വീകരിച്ചു. സജി നായര്‍, സന്തോഷ് കുമാര്‍, സതീഷ് ചന്ദ്രന്‍, രവീന്ദ്രന്‍ നായര്‍, അരുണ്‍ വിദ്യാധരന്‍, സുഗതന്‍ മാലോഡ്, ജ്യോതിക് തങ്കപ്പന്‍, മനോജ് കുമാര്‍, രാകേഷ് സി, ശാന്തമ്മ നായര്‍, സച്ചിന്‍ തങ്കച്ചന്‍, വിപിന്‍ പിള്ളൈ തുടങ്ങിയ പ്രമുഖരും റജിസ്‌ട്രേഷന്‍ ഫോം സമര്‍പ്പിച്ചവരില്‍പ്പെടും.

കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ അശോകന്‍ കേശവന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗം അനില്‍ ആറന്മുള, പൊങ്കാല കോ ചെയര്‍ ഗിരിജ ബാബു, പ്രോസഷന്‍ ചെയര്‍ അനിത മധു, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സുജി വാസവന്‍, റജിസ്‌ട്രേഷന്‍ ചെയര്‍ സുബിന്‍, പ്രതീഷന്‍ പനഞ്ചേരി, എന്നിവരും പരിപാടികളില്‍ സാന്നിധ്യമായി. രവി എടത്വ, ബോബി റെറ്റിന, സൂര്യ എന്നിവര്‍ ശുഭാരംഭത്തില്‍ മീഡിയ സാന്നിധ്യമായി.

ഹൃദ്യവും ഗംഭീരവുമായി ശുഭാരംഭം നടത്തുന്നതിനായി കെഎച്ച്എന്‍എ ഡാളസ് ടീം നേതൃനിരയിലുള്ള അനൂപ് രവീന്ദ്രനാഥ്, രാഖി അനൂപ്, ഹിമ രവീന്ദ്രനാഥ്, രമേശ്, വിനീത പ്രശാന്ത്, പൂര്‍ണിമ രാഗേഷ്, മനോജ് കുമാര്‍, രാഗേഷ്, പ്രശാന്ത്, ദിവ്യ മേനോന്‍, ജ്യോതിക് എന്നിവര്‍ വഹിച്ച പങ്കു സ്തുത്യര്‍ഹമാണെന്നു കെഎച്ച്എന്‍എ എക്‌സിക്യൂട്ടീവ് സെക്രട്ടറി സഞ്ജീവ് ഷണ്മുഖംപിള്ളൈ അഭിപ്രായപ്പെട്ടു.

ക്ഷണം സ്വീകരിച്ച എത്തിച്ചേര്‍ന്ന എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും അനൂപ് രവീന്ദ്രനാഥ് നന്ദി രേഖപ്പെടുത്തി. പരിപാടികള്‍ക്ക് തിരശീല ഇട്ടു കൊണ്ട് രൂപേഷ് കുമാര്‍, അയ്യപ്പന്‍ കുട്ടി എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന ചെണ്ടമേളം കേരള ഹിന്ദു ക്ഷേത്ര പാരമ്പര്യത്തിന്റെ ഒരു ഓര്‍മ പുതുക്കല്‍ ആയി മാറി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments