Thursday, June 1, 2023

HomeAmericaകേരള അസോസിയേഷൻ ഓഫ് ഡാളസ് ന​ഴ്സ​സ് ഡേ , മദേഴ്‌സ് ഡേ ആ​ഘോ​ഷി​ക്കുന്നു

കേരള അസോസിയേഷൻ ഓഫ് ഡാളസ് ന​ഴ്സ​സ് ഡേ , മദേഴ്‌സ് ഡേ ആ​ഘോ​ഷി​ക്കുന്നു

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ മെയ്‌ 20, ശനിയാഴ്ച രാവിലെ 10 മണിക്ക് അസോസിയേഷൻ ഹാളിൽ വെച്ചു ന​ഴ്സ​സ് ഡേ ​, മദേഴ്‌സ് ഡേ ആ​ഘോ​ഷി​ക്കുന്നു . നഴ്സുമാരുടെ സേവനങ്ങളെ വിലമതിക്കുന്നതിനും അമ്മമാരുടെ സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും നന്മകൾ നന്ദിയോടെ ഓർത്തും കുറയെറേ കാലങ്ങളായി മെയ്‌ മാസം ‘ന​ഴ്സ​സ് ഡേ ​, മദർസ് ഡേ ‘ ആഘോഷപരിപാടികൾ കേരള അസോസിയേഷൻ സംഘടിപ്പിക്കുന്നു.

ഇത്തവണയും വി​വി​ധ കലാ പ​രി​പാ​ടി​കൾ, മി​ക​ച്ച ന​ഴ്‌​സു​മാ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ദാ​നവും, നൈ​റ്റിം​ഗേ​ൽ​സ് കാർഡ്സ്,ചെണ്ട മേളം, അമ്മമാർക്ക് പൂക്കൾ നൽകുകയും ചെയ്യുന്നതായിരിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

സണ്ണിവെയ്ൽ സിറ്റി കൗൺസിലേക്ക് വിജയിച്ച ശ്രീമതി. മനു ഡാനി മുഖ്യയാഥിതിയായി പങ്കെടുക്കുന്നു. കൂടാതെ മഗ്‌നറ്റ് പ്രോഗ്രാം ഡയറക്ടർ, ടെക്സാസ് ഹെൽത്ത്‌ റിസോഴ്‌സസ് പ്ലാനോ ഡോ. വിജി ജോർജ്, ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് സെക്രട്ടറി ശ്രീമതി. എയ്ഞ്ചൽ ജ്യോതി തു​ട​ങ്ങി​യവ​ർ സം​ബ​ന്ധി​ക്കും.

അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും ICEC എക്സിക്യൂട്ടീവ് കമ്മിറ്റിയും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കുംമെന്നും അറിയിച്ചു. പ്രസ്തുത പരിപാടിയുടെ സ്പോൺസർ ക്രൗൺ ട്രാവെൽസ് ആണ്. ഏവരെയും ഈ പരിപാടിക്കു സ്വാഗതം ചെയ്യുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments