Friday, March 29, 2024

HomeAmericaആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് തുടക്കമായി. രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി

ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് തുടക്കമായി. രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി

spot_img
spot_img

ന്യൂജെഴ്‌സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ പോൾ സഖറിയ ഒന്നാം പാദം ന്യൂജെഴ്‌സിൽ ഉദ്ഘാടനം ചെയ്യ്തു.

2023 മേയ് 27ന് ചിക്കാഗോയിലാണ് അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാംഘട്ടം അരങ്ങേറുന്നത്. ചിക്കാഗോയിലെ സാഹിത്യോത്സവത്തിന് അലയുടെ ചിക്കാഗോ, വിസ്കോൺസിൻ ചാപ്റ്ററുകളാണ് സംഘാടകർ. ചിക്കാഗോയിൽ നടക്കുന്ന അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര, ശാസ്ത്രസാഹിത്യകാരനും അധ്യാപകനും കേരളസാഹിത്യഅക്കാദമി ജേതാവുമായ എതിരൻ കതിരവൻ എന്ന തൂലികാനാമത്തിൽ പ്രശസ്തനായ ശ്രീധരൻ കർത്ത എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും.

മെയ് 27ന് പ്രാദേശിക സമയം രാവിലെ 10.00ന് ചിക്കാഗോയിലെ ബഫല്ലോ ഗ്രോവ് കമ്മ്യുണിറ്റി ആർട്സ് സെൻ്ററിലെ പ്രത്യേക വേദിയിലാണ് അല ലിറ്റററി ഫെസ്റ്റിവലിൻ്റെ രണ്ടാം പാദം. സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ സഖറിയ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ സംവദിക്കും. ഇതിനെത്തുടർന്ന് ആടുജീവിതത്തിന്റെ കഥാകാരൻ ബെന്യാമിൻ “മാറുന്ന ലോകത്തെയും മാറുന്ന പ്രവാസികളെയും” കുറിച്ച് സംസാരിക്കും.

സമകാലീന മലയാള സാഹിത്യത്തിന്റെ സമ്മിശ്ര ഭാവങ്ങളെ സംബന്ധിച്ച് ഡോണ മയൂര അനുഭവങ്ങളും അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കും. ശാസ്ത്രവും സ്വാതന്ത്ര്യവും എന്ന ശീർഷകത്തിൽ എതിരൻ കതിരവൻ വിഷയാവതരണം നടത്തും. സംഭാഷണ പരമ്പരയിൽ പ്രിയ ജോസഫ്, ഷിജി അലക്സ്, അനിലാൽ ശ്രീനിവാസൻ, മധു ബാലചന്ദ്രൻ എന്നിവർ ചർച്ചകളുടെ മോഡറേറ്ററന്മാരാകും.

സാഹിത്യോത്സവത്തിന്റെ ഭാഗമായി ചിക്കാഗോയിലെ മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന കലാവിരുന്നിൽ രജനി മേനോന്റെ കഥകളി (പൂതനാമോക്ഷം), മൽഹാർ ഡാൻസ് സ്‌കൂളിലെ കലാകാർ അവതരിപ്പിക്കുന്ന നൃത്തരൂപം ( അലർശര പരിതാപം) എന്നിവക്ക് പുറമെ ടീം ഗുങ്കുരുവിന്റെ നൃത്തനാടകാവിഷ്കാരം ‘സത്യഭാമ’ അരങ്ങിലെത്തും.

സാഹിത്യോത്സവത്തോട് അനുബന്ധമായി മലയളിയുടെ പ്രിയങ്കരനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ ഉണർത്തുന്ന രീതിയിൽ തയ്യാറക്കുന്ന ബഷീർ കോർണർ, പ്രശസ്ത എഴുത്തുകാരുടെ 400ൽ അധികം പുസ്തകങ്ങളുമായി ഒരുങ്ങുന്ന ബുക്ക്സ്റ്റാൾ, കേരളത്തിലെ വിവിധയിനം പലഹാരങ്ങളും വിഭവങ്ങളും അടങ്ങുന്ന ഫുഡ് കോർണർ എന്നിവയും സജ്ജീകരിക്കും. ആവശ്യക്കാർക്ക് പുസ്തകങ്ങൾ മുൻപേ തന്നെ ഓർഡർ ചെയ്ത്, എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയുള്ള പുസ്തകങ്ങൾ കരസ്തമാക്കാനും അവസരമുണ്ട്.

ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾക്കായിചിത്രരചന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments