Thursday, March 28, 2024

HomeAmericaഹിസ് എക്സെല്ലെന്സ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സാനിധ്യത്തിൽ WMC മൾട്ടികൽച്ചറൽ മ്യൂസിക്കൽ ഷോ അരങ്ങേറുന്നു

ഹിസ് എക്സെല്ലെന്സ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സാനിധ്യത്തിൽ WMC മൾട്ടികൽച്ചറൽ മ്യൂസിക്കൽ ഷോ അരങ്ങേറുന്നു

spot_img
spot_img

പ്രൊഫ. സാം മണ്ണിക്കരോട്ട്, മീഡിയ കോർഡിനേറ്റർ

ന്യൂജേഴ്സി: അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള യുവ പ്രതിഭകളെ അണിനിരത്തി വേൾഡ് മലയാളീ കൗൺസിൽ മൾട്ടികൾച്ചറൽ സംഗീതോത്സവം ജൂലൈ ഒൻപതിന് അരങ്ങേറുന്നു. പ്രസിദ്ധ വേദശാസ്ത്ര പണ്ഡിതനും നിരവധി പുസ്തകങ്ങളുടെ രചയിതാവും അതിലുപരി സീറോ മലബാർ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പെരുന്തോട്ടം ഈ ആഘോഷത്തിൽ പങ്കെടുത്തു അനുഗ്രഹിക്കുമെന്ന് പരിപാടിയുടെ മുഖ്യ സംഘാടകരായ പിന്റോ കണ്ണമ്പള്ളി, അനീഷ് ജെയിംസ്, ജിനു തര്യൻ എന്നിവർ സംയുക്തമായി അറിയിച്ചു.

അനുഗ്രഹീത യുവകലാകാരന്മാരെ മുൻനിർത്തി യുവതലമുറയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു മ്യൂസിക്കൽ ഡാൻസ് മെഗാഷോയുടെ അണിയറപ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ടു മാസമായി വിജയകരമായി നടന്നുവരുകയാണ്. വളർന്നു വരുന്ന കുരുന്നുകളുടെ സർഗ്ഗ വാസനെയെ തൊട്ടുണർത്തി ഉറങ്ങികിടക്കുന്ന അവരുടെ കലാ അഭിരുചിയെ പരിപോഷിപ്പിയ്ക്കുവാൻ ഉതകുമാറാണ് ഈ ആഘോഷം ആസൂത്രണം ചെയ്തിരിയ്ക്കുന്നത്.

ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു ബാല പ്രതിഭയുടെ പുസ്തക പ്രകാശനവും ഈ വേദിയിൽ നടത്തപ്പെടും. പ്രസിഡൻറ്സ് വോളണ്ടിയർ അവാർഡുകൾ അർഹതപ്പെട്ടവർക്ക് ഈ ആഘോഷ വേളയിൽ വിതരണം ചെയ്യപ്പെടും. കൂടാതെ മറ്റു് ഇൻഡ്യൻ ഭാഷകളിലുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിയ്ക്കും .

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിരത്തി അവരുടെ നാനോന്മുഖമായ ഉന്നമനത്തിന് ശ്രമിയ്ക്കുമെന്ന വേൾഡ് മലയാളി കൗൺസിലിന്റെ പ്രഖ്യാപിത നയത്തിനെ ഈ സംഗീതോത്സവം അന്വർത്വമാക്കും. ജുലയ് ഒൻപത് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയ്ക്ക് സോമർസെറ്റ് ഉക്രേനിയൻ കൾച്ചറൽ സെന്ററിൽ നയന ശ്രവണ സുന്ദരമായ ഈ സംഗീതോത്സവം അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും സന്ദർശിക്കുക https://bit.ly/WMCnjconcert

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments