Tuesday, May 20, 2025

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡൽഫിയ പ്രൊവിൻസ് ഈസ്റ്റര്‍ ദിനാഘോഷം സംഘടിപ്പിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡൽഫിയ പ്രൊവിൻസ് ഈസ്റ്റര്‍ ദിനാഘോഷം സംഘടിപ്പിച്ചു

spot_img
spot_img

നൈനാൻ മത്തായി

ഫിലാഡൽഫിയ : വേൾഡ് മലയാളീ കൌൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് മെയ് മാസം മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി ഒൻപതു മണിവരെ ഈസ്റ്റര് ദിനാഘോഷം സംഘടിപ്പിച്ചു. പ്രൊവിൻസ് അംഗങ്ങളായ ഷിബു മാത്യുവിന്റെയും ജെസ്സി മാത്യുവിന്റെയും വർത്തിങ്ങ്ടൺ റോഡിലെ ഭവനത്തിൽ വച്ചായിരുന്നു ആഘോഷപരിപാടികൾ നടന്നത്.

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ഇടയശ്രേഷ്ടൻറെ ആത്മാവിന്റെ നിത്യശാന്തിക്കായി ഒരു നിമിഷം അംഗങ്ങൾ എല്ലാവരും മൗന പ്രാർത്ഥന ആചരിച്ചുമാണ് യോഗ പരിപാടികൾ ആരംഭിച്ചത്.
പ്രൊവിൻസ് സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗത പ്രസംഗവും കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ട് അവതരണവും നടത്തി.

പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗവും ചെയർപേഴ്സൺ മറിയാമ്മ ജോർജ് ആശംസാ പ്രസംഗവും നടത്തി, എല്ലാവര്ക്കും ഈസ്റ്റര് ആശംസകൾ നേർന്നു. ജൂൺ ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് നാലു മണി മുതൽ രാത്രി എട്ടു മണിവരെ നടക്കുന്ന മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷ പരിപാടികളുടെ പരിപൂർണ്ണ വിജയത്തിനായി എല്ലാ ഒരുക്കങ്ങളും യോഗമധ്യേ അവലോകനം ചെയ്തു അന്തിമ രൂപം നൽകി. പ്രോഗ്രാം കോഓർഡിനേറ്റർ അജി പണിക്കർ കൾച്ചറൽ പ്രോഗ്രാമിന്റെ വിശദമായ വിവരങ്ങൾ നൽകി. ആഘോഷ പരിപാടികളുടെ എം സി ആയി ഷൈലാ രാജനെയും സുനിതാ അനീഷിനെയും യോഗം ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടെ കഴിവും നേതൃപാടവും തെളിയിച്ച അഞ്ചു പ്രതിഭകളെ മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേ ആഘോഷമധ്യേ അവാർഡുകൾ നൽകി ആദരിക്കുവാനും യോഗം തീരുമാനിച്ചു.

ഈ കഴിഞ്ഞ മാസങ്ങളിൽ ജന്മദിനം ആഘോഷിച്ച പ്രൊവിൻസ് അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കേക്ക് മുറിച്ചു ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേയുടെ ആഘോഷ പരിപാടികൾ അവിസ്മരണീയമാക്കുവാൻ വലിയൊരു നേതൃത്ത്വനിരയാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.

ജൂൺ മാസം ഏഴാം തീയതി ശനിയാഴ്ച വൈകിട്ട് നാല് മണി മുതൽ അഞ്ചു മണി വരെ വിശിഷ്ട അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗവും അഞ്ചു മണിമുതൽ രാത്രി എട്ടുമണിവരെ വിവിധ ആർട്ടിസ്റ്റുകളുടെ കലാസാംസ്കാരിക വിരുന്നിനും വേദി സാക്ഷിയാകും. കേരള തനിമയുടെ രുചി വിളിച്ചറിയിക്കുന്ന വിഭവസമൃദ്ധമായ അത്താഴ വിരുന്നും പങ്കെടുക്കുന്ന എല്ലാവർക്കായും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ നിർധരായ 25 യുവതീ യുവാക്കളുടെ സമൂഹ വിവാഹം നടത്തി കൊടുക്കുക എന്നുള്ള ഒരു വലിയ ജീവ കാരുണ്യ പ്രവർത്തനമാണ് പ്രൊവിൻസ് ഈ വര്ഷം വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഗാന്ധി ഭവനുമായി സഹകരിച്ചുകൊണ്ടു ഒക്‌ടോബർ മാസം രണ്ടാം തീയതിയാണ് കേരളത്തിൽ വച്ച് ഈ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.

25 യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിലൂടെ 50 കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് നാം പൂർത്തീകരിക്കുവാൻ സഹായിക്കുന്നത്. ഈ വലിയ കാരുണ്യ പ്രവർത്തനത്തിൽ അല്പമായോ അധികമായോ സഹായങ്ങൾ നൽകി പങ്കാളികളാകുവാൻ പ്രസിഡന്റ് നൈനാൻ മത്തായി എല്ലാവരോടും അഭ്യർത്ഥിച്ചു. ഈ വിവാഹത്തിന്റെ നടത്തിപ്പിനായി ഇതുവരെ സാമ്പത്തീകമായി സഹായിച്ച പ്രൊവിൻസ് അംഗങ്ങളെയും ഫിലാഡൽഫിയയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദാരമതികളായ എല്ലാവരെയും യോഗമധ്യേ അഭിനന്ദനം അറിയിച്ചു.

പ്രത്യേകിച്ച് പ്രൊവിൻസിന്റെ സീനിയർ അംഗവും അസിസ്റ്റന്റ് ട്രഷററുമായ ശ്രീമതി ലീലാമ്മ വറുഗീസ് 2 ദമ്പതികളുടെ വിവാഹം നടത്തികൊടുക്കുന്നതിൽ ഗ്രാൻഡ് സ്പോൺസർ ആയി സാമ്പത്തീക സഹായം ചെയ്തതിലുള്ള പ്രത്യേക സ്നേഹവും നന്ദിയും യോഗത്തിൽ രേഖപ്പെടുത്തി.
ട്രെഷറർ തോമസ്കുട്ടി വര്ഗീസ് നന്ദി പറഞ്ഞു. സമാപന പ്രാർത്ഥനയോടും അത്താഴവിരുന്നോടും കൂടി യോഗം രാത്രി ഒൻപതു മണിയോട് കൂടി പര്യവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments