പി പി ചെറിയാൻ
ചിക്കാഗോ/ചാലക്കുടി: പോൾ പറമ്പിയുടെ മാതാവ് മേരി പാനു പറമ്പി 91 അന്തരിച്ചു .പരേതനായ പാനു പറമ്പിയുടെ (മുരിങ്ങൂർ ചാലക്കുടി) ഭാര്യയാണ് പരേത.
മലയാളി ഇല്ലിനോയിസ് അസോസിയേഷൻ പ്രസിഡണ്ട് ,ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ ഫൗണ്ടർ പ്രസിഡൻറ് പോൾ പറമ്പിയുടെ മാതാവാണ്. സംസ്കാര ശുശ്രൂഷകൾ മെയ് 21 സെന്റ് സെബാസ്റ്റ്യൻ ചർച്ച് മുരിങ്ങൂരിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾ പിന്നീട്
മറ്റുമക്കള്‍: ബേബി (ജോര്‍ജ്) പടയാട്ടി, കിടങ്ങൂര്‍, ജേക്കബ് (ടെസ്സി) പയ്യാവൂര്‍, വര്‍ഗീസ് (അല്‍ഫോണ്‍സ) കൊരട്ടി, പരേതനായ ഡേവിസ്, ആനി (പരേതനായ പോള്‍ ചിറക്കല്‍) ഇറ്റലി, കൊച്ചു ത്രേസ്യ (ജോയ്) നാമക്കല്‍, റോളി (ബെന്നി) പള്ളിപ്പാട്ട്, അങ്കമാലി, പരേതയായ എല്‍സി (ഫ്രാന്‍സിസ്) അച്ചാണ്ടി, ജോബി ഇന്‍ഡ്യാനപൊളിസ്, യു.എസ്.എ.
19 പേരക്കുട്ടികളും ഏഴ് പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.