രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഒ
ഫിലാഡല്‍ഫിയാ: ശത്രുരാജ്യങ്ങള്‍ എന്നപോലെ കാലങ്ങളായി സഹകരണങ്ങളില്ലാതെ അകന്നുകഴിഞ്ഞിരുന്ന ഫൊക്കാനയുമായും, ഫിലാഡല്‍ഫിയായിലുള്ള ട്രൈസ്‌റ്റേറ്റ്, പമ്പാ, തുടങ്ങി മറ്റെല്ലാ പ്രാദേശിക സംഘടനകളുമായും ഇനിയുള്ള കാലം സഹകരിക്കുവാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്പ്) തീരുമാനാമെടുത്തു.
ജൂണ്‍ പതിമൂന്നിന് വൈകിട്ട് ആറ് മണിക്ക് മാപ്പ് ഐ.സി.സി ബില്‍ഡിംഗില്‍ മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോഡ് ഓഫ് ട്രസ്റ്റിയുടെയും, കമ്മറ്റിയുടെയും സംയുകത യോയോഗത്തിലാണ് ചരിത്രം മാറ്റിക്കുറിച്ച ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതോട്, ഫോമാ ഒഴികയുള്ള മറ്റു സംഘടനകളുമായുണ്ടായിരുന്ന “നിസ്സഹകരണം തുടരുക” എന്ന പ്രാകൃത നിയമത്തിനും തീരുമാനത്തിനും അന്ത്യം കുറിച്ചു.
ഹേ..മനുഷ്യാ.. കുടിപ്പകയ്ക്കും പടലപ്പിണക്കങ്ങള്‍ക്കും വിദ്വെഷത്തിനും ഇനിയീമണ്ണില്‍ എന്തര്‍ത്ഥം.. എന്ന കോവിഡുകാലത്തെ തിരിച്ചറിവില്‍, നിസ്സാരവും ക്ഷണഭംഗവുമായ ഇനിയുള്ള കാലം വക്തിവൈരാഗ്യങ്ങള്‍ മറന്ന് പരസ്പര സ്‌നേഹവും സഹായവും സഹകരണവും പുലര്‍ത്തി മലയാളി മക്കള്‍ ഏകോദരസഹോദരങ്ങളെപ്പോലെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യം എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത് എന്ന് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് പ്രസ്ഥാപിച്ചു .
നമ്മുടെ പല സഘടനകളും, സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളും ഇത്തരം പടലപ്പിണക്കങ്ങളുടെയും വ്യക്തി വൈരാഗ്യങ്ങളുടെയും പേരില്‍ പണ്ട് നടപ്പാക്കിയ പ്രാകൃത നിയമങ്ങളുടെ താല്പര്യങ്ങളില്‍ കുടുങ്ങി ഐക്യം ഇല്ലാതെ നശിച്ചു പോകുന്ന സങ്കടകരമായ അവസ്ഥ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചുവെന്നും, കൂട്ടായ പ്രവര്‍ത്തനത്തില്‍കൂടി മാത്രമേ സമൂഹത്തിനു നന്മ ചെയ്യുവാന്‍ കഴിയുകയുള്ളുവെന്നും. സമൃദ്ധിയും നന്മയും സാഹോദര്യവും സമാധാനവും നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തില്‍ മാപ്പ് ഒറ്റക്കെട്ടായി മലയാളി മക്കള്‍ക്കൊപ്പമുണ്ടെന്നും, ഇത്തരം തീരുമാനങ്ങള്‍ പുതുതലമുറയ്ക്ക് മാതൃകയായി ഭവിക്കട്ടെ എന്നും ശാലു പുന്നൂസ് വ്യക്തമാക്കി.