Wednesday, October 9, 2024

HomeAmericaരണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 19 ന് ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി...

രണ്ടാമത് ഇന്റര്‍ സ്റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 19 ന് ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍

spot_img
spot_img

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ, സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ, യുവജനങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന, രണ്ടാമത് ഇന്റര്‍ സ്‌റ്റേറ്റ് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്‍റ്, “സീറോ സോക്കര്‍ ലീഗ് 2021” ന്യൂജേഴ്‌സിലെ മെര്‍സര്‍ കൗണ്ടി പാര്‍ക്കില്‍ വച്ച് നാളെ (ജൂണ്‍ 19) ന് നടത്തപ്പെടും.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ “മഞ്ഞപ്പട“യുമായി സഹകരിച്ചാണ് ഈ വര്‍ഷത്തെ “സിറോ സോക്കര്‍ ലീഗ് 2021 നടത്തപ്പെടുന്നത്.

ജൂണ്‍ 19ന് ശനിയാഴ്ച രാവിലെ 7:30 ന് സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ വികാരി റവ.ഫാദര്‍. ആന്റണി സേവ്യര്‍ പുല്ലുകാട്ട് സോക്കര്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്യുന്നതോടെ വാശിയേറിയ മത്സരങ്ങള്‍ക്ക് തുടക്കമാകും. എട്ടു മണിക്ക് ആദ്യ മത്സരം ആരംഭിക്കും.

അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒന്നിച്ചു കൂടുവാനുള്ള അവസരം ഒരുക്കുക, ആരോഗ്യകരമായ ആശയവിനിമയം, പ്രൊഫഷണല്‍ താരങ്ങളായി പ്രവാസി മലയാളി യുവാക്കളെ വാര്‍ത്തെടുക്കുക എന്നിവയാണ് സിറോ സോക്കര്‍ ലീഗ് 2021ലൂടെ ലഷ്യമിടുന്നത്.

“സീറോ സോക്കര്‍ ലീഗ് 2021 മത്സരങ്ങള്‍ക്ക്” ഇന്ത്യയുടെ മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം ജോപോള്‍ അഞ്ചേരി ആശംസകള്‍ അറിയിച്ചു. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍,പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍നിന്നായി ഒമ്പത് ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

ന്യൂയോര്‍ക്ക് ഐലെന്‍ഡേര്‍സ്, ന്യൂയോര്‍ക്ക് ചലന്‍ഞ്ചേര്‍സ്, സോമര്‍സെറ്റ് എഫ്.സി യൂത്ത്, സോമര്‍സെറ്റ് ബ്ലാസ്‌റ്റേഴ്‌സ്, ഫിലാഡല്‍ഫിയ ആര്‍സെനാല്‍ എഫ്.സി, കോര്‍ അലയന്‍സ് എഫ്.സി, റെഡ് ലയണ്‍ എഫ്.സി, ബാള്‍ട്ടിമോര്‍ കിലാഡിസ്, ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരോള്‍ട്ടന്‍ എഫ്.സി.സി എന്നിടീമുകളാണ് തീപാറുന്ന മത്സരങ്ങളില്‍ മാറ്റുരക്കുന്നവര്‍.

സോക്കര്‍ ടൂര്‍ണമെന്റിന്റെ ഒന്നും രണ്ടും വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കും. “വിന്നേഴ്‌സ് കപ്പ്” സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് റോയ് മാത്യു (പബ്ലിക് ട്രസ്റ്റ് റീല്‍റ്റി ഗ്രൂപ്പും), റണ്ണേഴ്‌സ് അപ്പ് കപ്പ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പ്രൈം സി. പി. എ (എല്‍.എല്‍.സി) യുമാണ്.

പ്ലാറ്റിനം സ്‌പോണ്‍സര്‍സ്: ജോയ് ആലുക്കാസ് ആന്‍ഡ് ബാഞ്ചിയോവി ഫ്യൂണറല്‍ ഹോം. മത്സരപരിപാടികള്‍ കണ്ടാസ്വദിക്കുന്നതിന് എല്ലാ കായിക പ്രേമികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിക്കുന്നു.

ഭസീറോ സോക്കര്‍ ലീഗ് 2021 ‘ നെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബന്ധപ്പെടുക:

കോളിന്‍ മോര്‍സ് (732)7894774, ജോബിന്‍ ജോസഫ് (732)6663394, ഡ്രക്‌സല്‍ വാളിപ്ലാക്കല്‍ (732)3790368 അന്‍സാ ബിജോ (732)8959212, ഐസക് അലക്‌സാണ്ടര്‍ (908)8003146, ആഷ്‌ലി തൂംകുഴി (732)3545605, ലിയോ ജോര്‍ജ് (609)3259185, അഗസ്റ്റിന്‍ ജോര്‍ജ് (732)6475274, ജോസഫ് ചാമക്കാലായില്‍ (732)8615052, സജി ജോസഫ് (617)5151014, ജോയല്‍ ജോസ് (732) 7785876, ഷിജോ തോമസ് (732)8294031.

വെബ്‌സൈറ്റ്: www.syrosoccerleague.com
Email: syrosoccerleague@gmail.com

സോക്കര്‍ ഫീല്‍ഡ് അഡ്രസ്: Mercer Coutny Park, 197 Blackwell Road, Pennington, NJ, 08534

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments