Monday, October 7, 2024

HomeAmericaഹിമാലയന്‍ വാലി ഫുഡ്‌സ് സൂപ്പര്‍മാര്‍ക്കറ്റ് ഗാര്‍ലാന്‍ഡ് സിറ്റി മേയര്‍ ഉദ്ഘാടനം ചെയ്തു

ഹിമാലയന്‍ വാലി ഫുഡ്‌സ് സൂപ്പര്‍മാര്‍ക്കറ്റ് ഗാര്‍ലാന്‍ഡ് സിറ്റി മേയര്‍ ഉദ്ഘാടനം ചെയ്തു

spot_img
spot_img

പി.പി. ചെറിയാന്‍

ഗാര്‍ലന്‍ഡ് (ഡാളസ്): കൈരളി ഇംപോര്‍ട്ടന്‍സ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമസ്ഥതയിലുള്ള ഹിമാലയന്‍ വാലി ഫുഡ്‌സ് സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ജൂണ്‍ 18 ന് ഗാര്‍ലണ്ടില്‍ ബ്രോഡ്‌വേയില്‍ (5481 Broadway Blvd, STE -116, Garland Texas) കടയുടെ ഗ്രാന്‍ഡ് ഓപ്പണിങ് ഗാര്‍ലാന്‍ഡ് സിറ്റി മേയര്‍ സ്‌കോട്ട് ലെമേ പച്ച റിബ്ബണ്‍ മുറിച്ചുകൊണ്ട് ഉല്‍ഘാടനം ചെയ്തത്. ഹിമാലയന്‍ വാലിയുടെ വിലകുറച്ചുകൊണ്ടുള്ള തുടക്കത്തെയും കമ്മ്യൂണിറ്റിക്കു മടക്കി കൊടുക്കുവാനുള്ള താല്പര്യത്തേയും മേയര്‍ അനുമോദിച്ചു.

പ്രസ്തുത ചടങ്ങില്‍ ഡിസ്ട്രിക്ട് 113 സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് റീത്താ ബൊവെര്‍സ്, പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍, പ്രൊ-ടെം മേയര്‍ ഡെബ്രാ മോറിസ്, റൗലറ്റ് പ്രൊ-ടെം മേയര്‍ ബ്രൗണി ഷെറില്‍, മുന്‍ കൗണ്‍സില്‍ മെമ്പര്‍ സ്റ്റീവന്‍ സ്റ്റാന്‍ലി, സിറ്റി കൌണ്‍സില്‍ അംഗങ്ങളായ ബി. ജെ. വില്ല്യംസ്, എഡ് മൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീ പി. സി. മാത്യു, (ഡിസ്ട്രിക്ട് 3 കൗണ്‍സിലില്‍ മത്സരിച്ച സ്ഥാനാര്‍ഥി), സണ്ണി മാളിയേക്കല്‍ (ഡയറക്ടര്‍ ഏഷ്യാനെറ്റ് യു. എസ്. എ.), ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ. ചെയര്‍മാന്‍ സാം മാത്യു, പ്രെസിഡെന്‍ വര്‍ഗീസ് കെ. വര്‍ഗീസ്, ബെന്നി ജോണ്‍, സേവ്യര്‍ പെരുമ്പള്ളില്‍, സണ്ണി കൊച്ചു പറമ്പില്‍, റോഷെല്‍ ഗിയര്‍ മുതലായവര്‍ പങ്കെടുത്തു.

ഗാര്‍ലാന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്സ് നേതൃത്വം നല്‍കിയ പരിപാടികള്‍ പാസ്റ്റര്‍ ഷാജി കെ. ഡാനിയേലിന്‍െറ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പോള്‍ മേയര്‍ ഗാര്‍ലണ്ടില്‍ തുടങ്ങിയ ഹിമാലയന്‍ വാലി ഫുഡ്‌സിനെ സ്വാഗതം ചെയ്യുന്നതായും എല്ലാ പിന്തുണയും നല്കുന്നതായിരിക്കുമെന്നും പറഞ്ഞു. തുടര്‍ന്നു റീത്ത ബൊവെര്‍സ്, ബി. ജെ. വില്യംസ്, ഡെബ്ര മോറിസ്, പി. സി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹിമാലയന്‍ വാലി ഫുഡ്‌സും, കൈരളി ഫാം പ്രൊഡ്യൂസ് ഹോള്‍സെയില്‍സും അവാന്റ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കീഴിലുള്ള രണ്ടു സ്ഥാപനങ്ങളാണ്. അവാന്റ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ അമേരിക്കയിലെ റ്റെക്‌സസ് സംസ്ഥാനത്തില്‍ പ്ലാനോയില്‍ ഹോം ഓഫീസുമായി ടാക്‌സ് കണ്‍സള്‍ട്ടിങ്, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്, എസ്റ്റേറ്റ് പ്ലാനിംഗ്, ഇന്‍വെസ്‌റ്‌മെന്റ്‌സ്, ഇന്‍ഷുറന്‍സ്, മുതലായ മേഖലകളില്‍ ധാരാളം ക്ലൈന്റ്സുകളുമായി വ്യാപാരം ചെയ്തു വരുന്നു.

വില അമ്പതു ശതമാനത്തോളം കുറച്ചുകൊണ്ടാണ് സാധനങ്ങള്‍ വില്കുന്നതെന്നും സാധുക്കളായ വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ കിട്ടുന്ന ലാഭത്തില്‍ നിന്നും ഒരു വിഹിതം നീക്കി വെക്കുമെന്നും ഉടമകളായ അവന്‍റ്റെ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാരായ ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, പ്രേം സാഹി സി. പി. എ. എന്നിവര്‍ സംയുക്തമായി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഇത് സംബന്ധിച്ചു ആദ്യ തുക സ്കൂള്‍ ബോര്‍ഡ് ട്രസ്റ്റ് മെമ്പര്‍ ഡാഫ്നി സ്റ്റാന്‍ലിക്കുവേണ്ടി മേയര്‍ സ്‌കോട്ട് ലെമേ ഫ്രിക്‌സ്‌മോനില്‍ നിന്നും ആയിരം ഡോളറിന്റെ ചെക്ക് കൈപറ്റി. ഹോള്‍സെയില്‍ വിലക്ക് ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ കൃത്യമായി എത്തിച്ചു കൊടുക്കാന്‍ ഹിമാലയന്‍ വാലി സൂപ്പര്‍മാര്‍ക്കറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഫിക്‌സ് മോന്‍ ജേക്കബ് പറഞ്ഞു.

ചേംബര്‍ ഓഫ് കോമേഴ്സ് മെമ്പര്‍ഷിപ് സെക്രട്ടറി അലക്‌സാണ്ടര്‍ ഹെഗാര്‍ സ്വാഗതം ആശംശിച്ചു. പ്രേം സാഹി സി. പി. എ നന്ദി പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments