അരിസോണ : കെ. എച്ച്. എന്‍. എയുടെ പതിനൊന്നാമത് ഗ്‌ളോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന് അരിസോണയില്‍ നടക്കും. 2001ല്‍ ശ്രീ സത്യാനന്ദ സരസ്വതി സ്വാമിജിയുടെ അനുഗ്രഹത്തിലും നേതൃത്വത്തിലും ആരംഭിച്ച ഈ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധത നിര്‍വ്വഹിക്കുന്നതില്‍ വളരെ മുന്നിലാണ്.
കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൈവിടാതെ സാമൂഹിക നന്മയും സേവനവും ലക്ഷ്യമാക്കിയാണ് കെ. എച്ച്. എന്‍. എ പ്രവര്‍ത്തിക്കുന്നത്. സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെഎച്ച്എന്‍എ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പും നല്‍കി വരുന്നു.
കോവിഡ് മഹാമാരിയില്‍ ഭാരതത്തിന് കൈത്താങ്ങാകാന്‍ ധനസമാഹരണത്തിനായി ഴീളൗിറ, സവിമ സൂപ്പര്‍ ഡാന്‍സര്‍ എന്നിവ നടത്തി സമാഹരിച്ച തുക കോവിഡ് പ്രതിരോധത്തിനായി ചിലവഴിച്ച് പ്രതിസന്ധി ഘട്ടത്തില്‍ ഭാരതത്തിന് ഒരു കൈ സഹായമാകാനും കെ എച്ച് എന്‍ എ യ്ക്ക് കഴിഞ്ഞു .
എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തി വരുന്ന ആഗോള ഹിന്ദു സംഗമം കോവിഡ് വ്യാപന സാഹചര്യം മുന്‍നിര്‍ത്തി 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു .
എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഡിസംബര്‍ 30ന് കെ എച്ച് എന്‍ എ യുടെ ഗ്‌ളോബല്‍ കണ്‍വെന്‍ഷണ്‍ അരിസോണയില്‍ നടക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗ്‌ളോബല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് അനിത പ്രസീദിന്റെ നേതൃത്വത്തില്‍ മെഗാ തിരുവാതിരയും ഒരുക്കിയിരിക്കുന്നു. കേരളീയ വനിതകളുടെ തനത് സംഘനൃത്തമായ തിരുവാതിരകളി ഓരോ മലയാളിയുടെയും മനസ്സില്‍ ഗതകാല പ്രൗഢിയുടെ മധുര സ്മരണകളുണര്‍ത്തും. മെഗാ തിരുവാതിര അവതരണത്തിലൂടെ കൂട്ടായ്മയുടെ വലിയൊരു കലാവേദിയാകും അരിസോണ ഗ്‌ളോബല്‍ കണ്‍വെന്‍ഷന്‍.
നിറതിരിയിട്ട് തെളിയിച്ച നിലവിളക്കിനു ചുറ്റും മുണ്ടും നേര്യതും ഉടുത്ത് മലയാളി മങ്കമാര്‍ തിരുവാതിര ഈരടികള്‍ക്കൊത്ത് ചുവടുവെയ്ക്കുമ്പോള്‍ അരിസോണയുടെ മണ്ണില്‍ കേരളം പുനര്‍ജ്ജനിയ്ക്കും .
പരമ്പരാഗത കേരളീയ കലകളുടെയും അദ്ധ്യാത്മിക പ്രഭാഷണങ്ങളുടെയും അത്യപൂര്‍വ്വ സംഗമമാണ് പതിനൊന്നാമത് കെഎച്ച്എന്‍എ ഹിന്ദു കണ്‍വെന്‍ഷന്‍. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ആധ്യാത്മിക ആചാര്യന്‍മാരും സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ഗ്ലോബല്‍ കണ്‍വെഷനില്‍ ശ്രീ. പഴയിടം മോഹനന്‍ തിരുമേനിയുടെ നേതൃത്ത്വത്തില്‍ സദ്യയും ഒരുക്കുന്നു. ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ 2021ജൂലൈ 4ന് മുന്നേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അരിസോണയിലെ ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് കന്യോണ്‍ പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള സുര്‍ണ്ണ അവസരവും ഒരുക്കുന്നു. www.namaha.org എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ ഗ്‌ളോബല്‍ കണ്‍വെന്‍ഷന്‍ ബുക്ക് ചെയ്യാവുന്നതാണ്.