(പി.ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നല്‍കുന്ന ദേശീയ ഓണാഘോഷത്തിനുള്ള കിക്ക് ഓഫ് ജൂണ്‍ 26 ശനിയാഴ്ച്ച ഫിലഡല്‍ഫിയയില്‍ നടക്കും. ഓണാഘോഷ ക്രമീകരണങ്ങള്‍ക്ക് സാംസ്കാരിക ഗുരു ഫാ. എം കെ കുര്യാക്കോസ് തിരി തെളിയ്ക്കും.
റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോഷ്വാ മാത്യൂ, സൂപ്പര്‍ ലോയര്‍ ലിനോ പി തോമസ്, പ്രശസ്ത പെഴ്‌സണല്‍ ഇഞ്വറി ലോയര്‍ ജോസഫ് കുന്നേല്‍ എന്നിവര്‍ ഒരുമിച്ച് ദേശീയ ഓണാഘോഷ പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ അദ്ധ്യക്ഷനാകും. ഫിലഡല്‍ഫിയയിലെ പമ്പാ സെമിനാര്‍ ഹാളില്‍ ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകുന്നേരം 4:30 നാണ് കിക്കോഫ്.