Friday, September 13, 2024

HomeAmericaവൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ നോര്‍ത്ത് അറ്റ്‌ലാന്‍റ്റിക്ക് റീജിണല്‍ സംഗമം അവിസ്മരണീയമായി

വൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ നോര്‍ത്ത് അറ്റ്‌ലാന്‍റ്റിക്ക് റീജിണല്‍ സംഗമം അവിസ്മരണീയമായി

spot_img
spot_img

ന്യൂയോര്‍ക്ക്: വൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ നോര്‍ത്ത് അറ്റ്‌ലാന്‍റ്റിക്ക് റീജിണല്‍ സമ്മേളനം ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ വച്ചു നടത്തപ്പെട്ടു. കൊട്ടിലിയോണ്‍ റെസ്‌റ്റോറന്‍റ്റില്‍ വച്ച് നടത്തപ്പെട്ട സമ്മേളനത്തില്‍ നേരിട്ടും സൂമിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

1922 ഇല്‍ അമേരിക്കയിലെ ടോളിഡോ ഒഹായിയോയില്‍ ജഡ്ജ് പോള്‍ വില്ല്യയം അലക്‌സാണ്ടര്‍ ചില സാമൂഹ്യപ്രതിബദ്ധ്യതയുള്ള ചെറുപ്പക്കാരൊപ്പം മദ്ധ്യാഹ്നഭക്ഷണവേളയില്‍ മനുഷ്യനന്മയെ ലക്ഷ്യമാക്കി ആരംഭിച്ച ചെറുകൂട്ടം ഇന്നു 75 രാജ്യങ്ങളിലായി മുപ്പതിനായിരത്തോളം സന്നദ്ധ സേവകരുള്ള വൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ (YMI) ആയി വളര്‍ന്നു.

ജീസസ് െ്രെകസ്റ്റിന്റെ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി, YMCA യുടെ പാര്‍ശ്വസംഘടനയായി ലോകത്തെ സേവിക്കുക എന്ന ഒറ്റലക്ഷ്യത്തില്‍ തുടങ്ങിയ സംഘടന എല്ലാ മതവിശ്വാസികളെയും ഉള്‍കൊള്ളുന്ന മനുഷ്യനന്മയുടെ വൈകാരികമായ കൂട്ടായ്മയായി രൂപപ്പെട്ടു.

ക്ലബ്ബിന്‍റെ നൂറാം ജന്മദിനാഘോഷത്തിന്റെ പ്രൗഢഗംഭീരമായ പ്രഥമകിക്കോഫ് അന്തര്‍ദേശീയ നേതാക്കളൊപ്പം ആഘോഷിക്കപ്പെട്ടു. അന്തര്‍ദേശീയ പ്രസിഡണ്ട് ജേക്കബ് ക്രിസ്റ്റന്‍സെന്‍ ഡെന്മാര്‍ക്കില്‍ നിന്നും ഷാംപൈയന്‍ടോസ്റ്റ് ചെയ്തു കിക്കോഫ് ചെയ്തപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിനു അംഗങ്ങള്‍ തത്സമയം ടോസ്റ്റില്‍ പങ്കുചേര്‍ന്നു.

മൂര്‍ത്തമായകൂടിച്ചേരല്‍ ഒരു പൂരത്തിമിര്‍പ്പോടെ ആവേശമായിമാറി.’അവനവനെ അറിയുക, ശരിയായ മൂല്യം യുക്തിപൂര്‍വ്വമായി തിരിച്ചറിയുക എന്നതാകട്ടെ വ്യക്തിയുടെയും ക്ലബ്ബിന്‍റെയും ആധാരശില’ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമായി ന്യൂയോര്‍ക്ക് സിറ്റിയിലുള്ള ഫുഡ് ബാങ്ക്‌സിനു 30,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ യു.എസ്.എരിയക്കു കഴിഞ്ഞു എന്ന് റീജിണല്‍ ഡയറക്ടര്‍ ജോസഫ് കാഞ്ഞമല പ്രഖ്യാപിച്ചു.

ഇതിനായി സംഭാവന നല്‍കിയ എല്ലാവരോടും നന്ദി അറിയിച്ചു. അമേരിക്കയില്‍ ഏറെക്കാലം നിലനില്‍ക്കുന്ന 10 ക്ലബ്ബ്കളെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു. ഇതില്‍ ചില ക്ലബ്ബ്കള്‍ക്കു നൂറിനടുത്തു വയസ്സായിക്കഴിഞ്ഞു. ക്ലബ്ബിന്റെ ചരിത്രം അടങ്ങുന്ന, എല്ലാ ആനുകാലിക പ്രവര്‍ത്തങ്ങളുടെയും സചിത്ര സ്മാരകഗ്രന്ഥം പുറത്തിറക്കി. റീജിണല്‍ ഡയറക്ടര്‍ ജോസഫ് കാഞ്ഞമല എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

നൂറുവര്‍ഷങ്ങള്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തകനായിരുന്ന എല്ലാ നല്ലമനസുകള്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഹവായില്‍ നിന്നും യു .എസ് ഏരിയ പ്രസിഡന്റ് ബോബി സ്റ്റിവേര്‍സ്കി അപ്കിയും ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍ ഹെന്‍റി വില്ലിയം വാള്‍ട്ടറും ആശംസകള്‍ നേര്‍ന്നു. തിരഞ്ഞെടുത്ത 10 ഗ്രാന്‍ഡ് ഓള്‍ഡ് ക്ലബ്ബ്കളെ അവതരിപ്പിച്ചത് മുന്‍ യു. എസ്. ഏരിയ പ്രെസിഡെന്‍റെന്‍മാരായ ചാര്‍ളി റെഡ്മാന്‍ഡും റ്റിബോര്‍ ഫോക്കിയുമായിരുന്നു.

ആസ്‌ട്രേലിയലില്‍ നിന്നും മുന്‍ അന്തര്‍ദേശീയ പ്രസിഡന്റ് ജെന്നിഫര്‍ ജോണ്‍സ്, കൊറിയയില്‍ നിന്നും അന്തര്‍ദേശീയ പ്രസിഡന്റ് എലെക്ട് ഡോ. കിം സാങ് ചെ, ബംഗളൂരുവില്‍ നിന്നും പ്രസിഡന്റ് എലെക്ട് ഡോ. കെ. സി. സാമുവേല്‍, അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ പങ്കുവച്ചു.

പുതിയ യു.എസ് ഏരിയ പ്രസിഡന്റ് ആയി ഷാജു സാം, യു. എസ്. ഏരിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഡേവിഡ് വര്‍ക്ക്മാന്‍, നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിണല്‍ ഡയറക്ടര്‍ ഡോ. അലക്‌സ് മാത്യു, റീജിണല്‍ സെക്രട്ടറി എഡ്വിന്‍ കാത്തി, മറ്റു ഭാരവാഹികളെ എല്ലാം സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു, സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജോസഫ് മാത്യൂസ് എഡിറ്ററായി പുറത്തിറക്കിയ സ്മരണിക പ്രകാശനം ചെയ്തു. പുതുതായി സ്ഥാനംഏറ്റ നേതാക്കള്‍ മറുപടിപ്രസംഗം നടത്തി.

നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍റെ സമകാലിക സംക്ഷിപ്ത ചരിത്ര വീഡിയോ അവതരിപ്പിച്ചു. അനുബന്ധ വിശദീകരണങ്ങള്‍ റീജിണല്‍ സെക്രട്ടറി എഡ്വിന്‍ കാത്തി നല്‍കി. ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്ന സംഘടനയോട് ചേര്‍ന്ന് പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മിച്ചുകൊടുക്കുന്നപദ്ധതിയില്‍ നേരിട്ടു പങ്കാളിയായി, കോവിഡ് 19 ന്യൂയോര്‍ക്കില്‍ മരണം വിതച്ചപ്പോള്‍ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരായ ക്ലബ്ബ് അംഗങ്ങളെ അംഗീകരിക്കുക മാത്രമല്ല, ആരും കടന്നു ചെല്ലാന്‍ മടിച്ച ഇടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ഭക്ഷ്യങ്ങളും സ്വാന്തനങ്ങളുമായി എത്തി മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനം കാഴ്ചചെയ്ക്കാനും സാധിച്ചു. ലാറ്റിന്‍ അമേരിക്കയിലെ ഹോണ്ടുറാസില്‍ പുതിയ ക്ലബ്ബ് സംഘടിപ്പിക്കുവാനും സാധിച്ചു.

പാവപ്പെട്ടവര്‍ക്ക് വിന്റ്‌റെര്‍ കോട്ടുകള്‍, ഷെല്‍റ്ററുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കു അത്യാവശ്യം വേണ്ട സാമഗ്രികള്‍ ഉള്‍പ്പെടെ ഹാന്‍ഡ് ബാഗുകള്‍, ഭക്ഷണ വിതരണം, രക്തദാനം, ശാരീരികമായ വൈകല്യത്താല്‍ വിഷമിക്കുന്നവര്‍ക്ക് 70 വീല്‍ചെയര്‍ വിതരണം ചെയ്യുക, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുമായാണ് പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിച്ചത്. റീജിണല്‍ ട്രെഷറര്‍ ഡേവിഡ് വര്‍ക്ക്മാന്‍ വാര്‍ഷീക കണക്കുകള്‍ അവതരിപ്പിച്ചു.

ലോങ്ങ് ഐലന്‍ഡ് ക്ലബ്ബ് പ്രസിഡന്റ് വര്‍ഗീസ് ഗീവര്‍ഗീസ് (ക്രിസ്ത്യന്‍ ഫ്‌ളാഗ്), ഫ്‌ലോറല്‍ പാര്‍ക്ക് ക്ലബ്ബ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ്ജ് (അമേരിക്കന്‍ ഫ്‌ലാഗ്), വെയ്ക്ക് ഫീല്‍ഡ് ക്ലബ്ബിലെ എറിക് വര്‍ക്ക്മാന്‍ (വിളക്ക്), സുഗന്‍ ജോസഫ് ഗോമസ് (ബൈബിള്‍), എന്നിവര്‍ ഘോഷയാത്രക്കു നേതൃത്വം നല്‍കി. വെച്ചെസ്റ്റര്‍ ക്ലബ്ബ് പ്രസിഡന്റ് ഷാജി സഖറിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിവിധ ക്ലബ്ബ്കളില്‍ നിന്നുള്ള കലാപരിപാടികള്‍ മിഴിവേകി. അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ വര്‍ഗീസ് കോരസണ്‍ നന്ദി പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments