Sunday, September 15, 2024

HomeAmericaകോവിഡ്: ടെക്‌സസ് പബ്ലിക് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പരാജയം

കോവിഡ്: ടെക്‌സസ് പബ്ലിക് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പരാജയം

spot_img
spot_img

പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: ടെക്‌സസ് പബ്ലിക് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ കണക്കു പരീക്ഷയില്‍ പരാജയപ്പെട്ടു. പരീക്ഷയെഴുതിയവരില്‍ പത്തില്‍ നാലുപേര്‍ പരാജയപ്പെട്ടെന്നാണു പബ്ലിക് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കോവിഡിനെ തുടര്‍ന്നു തടസപ്പെട്ട രണ്ടു വര്‍ഷത്തെ കണക്ക്, എഴുത്തു പരീക്ഷയാണു വിദ്യാര്‍ഥികളെ സാരമായി ബാധിച്ചത്.

2019 ല്‍ പരാജയപ്പെട്ടതിനേക്കാള്‍ കൂടുതലാണ് 2021 ലെ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍. വെര്‍ച്വല്‍ ആയി പഠനം നടത്തിയ വിദ്യാര്‍ഥികളാണ് കൂടുതല്‍ പരാജയപ്പെട്ടിരിക്കുന്നുതെന്നും അധികൃതര്‍ വെളിപ്പെടുത്തി. എല്ലാ വിഭാഗത്തില്‍പെട്ടവരിലും പരാജയം ഉണ്ടായിട്ടുണ്ടെന്നും കൂടുതല്‍ ബ്ലാക്ക് ആന്‍ഡ് ഹിസ്പാനിക്ക് വിദ്യാര്‍ഥികളാണെന്നും ടെക്‌സസ് എജ്യുക്കേഷന്‍ എജന്‍സി പറഞ്ഞു.

ടെക്‌സസിലെ 800,000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ക്ക് മാത്തമാറ്റിക്‌സില്‍ താരതമ്യേനെ കുറഞ്ഞ സ്‌കോറാണ് ലഭിച്ചിട്ടുള്ളത്. എജ്യുക്കേഷന്‍ കമ്മീഷനര്‍ മൈക്ക് മൊറാത്ത പറഞ്ഞു. പരാജയത്തിനു കാരണം വെര്‍ച്വല്‍ വിദ്യാഭ്യാസമണോ, പഠിപ്പിക്കുന്നവരുടെ കഴിവില്ലായ്മയാണോ എന്നു പറയാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്തി പഠിക്കുന്നതിനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്. ഓണ്‍ലൈനിലും സൗകര്യം ഒരിക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments