Saturday, June 25, 2022

HomeAmericaറൗസിങ് റിഥത്തിനു കാനഡയില്‍ പ്രൗഢ ഗംഭീര തുടക്കം

റൗസിങ് റിഥത്തിനു കാനഡയില്‍ പ്രൗഢ ഗംഭീര തുടക്കം

spot_img
spot_img

ആസാദ് ജയന്‍

ടോറോന്റോ: കാനഡയുടെ കലാ സംകാരിക മേഖലക്ക് ഊര്‍ജം പകരാന്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പുതിയൊരു ചുവടുവെയ്പാണ് റൗസിങ് റിഥം. കഴിഞ്ഞ ദിവസം മിസ്സിസ്സാഗയിലെ കനേഡിയന്‍ കോപ്റ്റിക് സെന്ററില്‍ പ്രൗഢ ഗംഭീര സദസ്സിനെ സാക്ഷിയാക്കിയായിരുന്നു റൗസിങ് റിഥം എന്ന എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ തുടക്കം .

ഐടി പ്രൊഫെഷണലായ മനു മാത്യു, ബ്രോഡ്കാസ്‌റ് മീഡിയ പ്രൊഫെഷണലായ സേതു വിദ്യാസാഗര്‍, അവതാരകയും സാമൂഹിക പ്രവര്‍ത്തകയുമായ കവിത കെ മേനോന്‍, ഫോട്ടോഗ്രാഫറായ എസ്എല്‍ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോള്‍ നെടുംകുന്നേല്‍, ഇവന്റ് മാനേജ്മന്റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താന്‍ എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികള്‍.

കാനഡയിലെ യുവതലമുറയിലെ പ്രതിഭാവൈശിട്യമുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം നല്‍കുന്നതിനുമാണ് മുന്‍ഗണന നല്‍കുകയെന്ന് റൗസിങ് റിഥത്തിന്റെ സ്ഥാപകരിലൊരാളായ മനു മാത്യു പറഞ്ഞു. കലാമൂല്യമുള്ള പരിപാടികള്‍ക്കൊപ്പം അവയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള അവതരണത്തിനും പ്രാധാന്യം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കാനഡയെ സംഗീത സാന്ദ്രമാക്കാന്‍ റൗസിങ് റിഥം എന്റെര്‍റ്റൈന്മെന്റ്‌സ് ആദ്യമവതരിപ്പിക്കുന്നത് ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത നിശയാണ്. വണ്ടര്‍വാള്‍ മീഡിയയുമായി ചേര്‍ന്നാണ് ഹൈ ഓണ്‍ മ്യൂസിക്കിന്റെ അവതരണം. ശബ്ദ സൗകുമാര്യത്താല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച അതുല്യ സംഗീത പ്രതിഭകളായ ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, ജോബ് കുര്യന്‍ എന്നിവരെയാണ് റൗസിങ് റിഥം കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്.

ആസ്വാദനത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച ശബ്ദ സാങ്കേതിക വിദ്യകളുള്ള ഹാളുകളാണ് പരിപാടികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 7നു ലണ്ടനിലെ സെന്റീനിയല്‍ ഹാളിലും, ഒക്ടോബര്‍ 8നു ഒട്ടാവയിലെ മെരിഡിയന്‍ തീയേറ്റേഴ്‌സിലും, ഒക്ടോബര്‍ 9നു മിസ്സിസാഗയിലെ ലിവിങ് ആര്‍ട്‌സ് സെന്ററിലുമാണ് പരിപാടി. റീല്‍റ്റര്‍ മനോജ് കരാത്തയാണ് പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍. അഭിഭാഷകയായ സിമ്മി ചാക്കോയും, സിഐബിസി മോര്‍ട്‌ഗേജ് അഡൈ്വസര്‍ രെഞ്ചു കോശിയുമാണ് പരിപാടിയുടെ മറ്റു സ്പോണ്‍സര്‍മാര്‍. പരിപാടിയുടെ ടിക്കറ്റുകള്‍ www.rousingrhythm.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments