പി പി ചെറിയാൻ
ഷിക്കാഗോ: മാരകായുധങ്ങൾ ഉപയോഗിച്ചു കവർച്ച നടത്തിയ കേസിൽ അഞ്ചു വർഷത്തെ ശിക്ഷ വിധിച്ച ജഡ്ജിയെ പ്രതി വെടിവച്ചു കൊലപ്പെടുത്തി. റിട്ട. ജഡ്ജി ജോൺ റോമർ (68) ആണു കൊല്ലപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടേപ്പ് കൊണ്ടു കസേരയിൽ ബന്ധിച്ചു നിറയൊഴിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു ജഡ്ജിയുടെ മൃതദേഹം. ജൂൺ മൂന്നിന് രാവിലെയാണു സംഭവം നടന്നത്.
വിസ്കോൺസിലിൽ ജഡ്ജി താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. തോക്കുമായി ആരോ ജഡ്ജിയുടെ വീട്ടിൽ കയറി എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നു പൊലീസ് എത്തിച്ചേർന്നപ്പോളാണു വെടിയേറ്റു മരിച്ച നിലയിൽ ജഡ്ജിയുടെ മൃതദേഹം കണ്ടത്. അക്രമി സ്വയം സ്വയം വെടിവച്ചു ഗുരുതരാവസ്ഥയിലുമായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലഗുരുതരമായി തുടരുന്നുവെന്നാണു പൊലീസ് അറിയിച്ചത്.
2005 ൽ നടന്ന കവർച്ചാ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പിന്നീട് ജയിൽ ചാടി പുറത്താകുകയും ഒരു മാസത്തിനുശേഷമാണ് വീണ്ടും പിടിയിലാകുകയും ചെയ്തിരുന്നു.