Friday, March 29, 2024

HomeAmericaഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ സാമൂഹിക പ്രതിബദ്ധതയും അമേരിക്കൻ സമൂഹത്തെ കേരളവുമായി ബന്ധിപ്പിക്കാനുള്ള തീഷ്ണതയും...

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ സാമൂഹിക പ്രതിബദ്ധതയും അമേരിക്കൻ സമൂഹത്തെ കേരളവുമായി ബന്ധിപ്പിക്കാനുള്ള തീഷ്ണതയും പ്രശംസനീയം: കേരള നിയമസഭാ സ്പീക്കർ എം. ബി. രാജേഷ്.

spot_img
spot_img

പ്രസന്നൻ പിള്ള

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ സാമൂഹിക പ്രതിബദ്ധതയും അമേരിക്കൻ സമൂഹത്തെ കേരളവുമായി ബന്ധിപ്പിക്കാനുള്ള തീഷ്ണതയും പ്രശംസനീയമാണെന്ന് കേരള നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് പ്രസ്താവിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന്റെ 2022 – 2023 വർഷത്തേക്കുള്ള വർക്കിങ്ങ് കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ശ്രീ എം ബി രാജേഷ്.

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക രണ്ടു വർഷങ്ങൾ കൂടുമ്പോൾ നൽകിവരുന്ന മാധ്യമ ശ്രീ, മാധ്യമ രത്നം, മാധ്യമ പ്രതിഭാ അവാർഡുകളും, കേരളത്തിലെ പത്രപ്രവർത്തന മേഖലയിൽ പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പ് നൽകിവരുന്ന സ്റ്റെപ്പ് പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ ദീര്ഘവീക്ഷണത്തിന്റെയും കരുതലിന്റെയും ഉദാഹരണങ്ങളാണ് എന്നദ്ദേഹം അറിയിച്ചു.

ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ശിവൻ മുഹമ്മപ്രവർത്തനോദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു. കേരളീയ സാംസ്കാരികത അമേരിക്കൻ മണ്ണിൽ വളർത്തിയടുക്കാൻ സംഘടനകളും മാധ്യമങ്ങളും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ശിവൻ മുഹമ്മ തന്റെ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു.

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ ബോർഡ് അംഗങ്ങളും സന്നിഹിതരായിരുന്ന ചടങ്ങിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നാഷണൽ സെക്രട്ടറി രാജു പള്ളത്ത്, നാഷണൽ വൈസ് പ്രസിഡണ്ട് ബിജു സഖറിയാ എന്നിവരടക്കമുള്ളവർ പങ്കെടുത്ത് സംസാരിച്ചു.

ചിക്കാഗോയിലെ മലയാളീ സമൂഹം ഇതുവരെ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് നൽകിയ എല്ലാ സഹകരണത്തിനും നന്ദി പറയുന്നതായും അത് തുടർന്നും ഉണ്ടാവണമെന്നും അടുത്ത വർഷം ജനുവരി ഏഴാം തീയതി എറണാകുളത്തു നടക്കുന്ന മാധ്യമ സമ്മേളനത്തിൽ എല്ലാവരും പങ്കടുക്കണമെന്നു ഇന്ത്യ പ്രെസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം അഭ്യർത്ഥിച്ചു.

ചിക്കാഗോയിലെ മലയാളി സംഘടനാ പ്രതിനിധികൾ യോഗത്തിൽ ആശംസാ പ്രസംഗങ്ങൾ നടത്തി. ചിക്കഗോയിലെ കഴിഞ്ഞ വാരത്തിൽ അന്തരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകയും മുൻ ഫൊക്കാനാ പ്രസിഡന്റുമായിരുന്ന മറിയാമ്മ പിള്ളക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ട്രഷറർ അനിൽ മാറ്റത്തിക്കുന്നേൽ സ്വാഗതവും, ജോയിന്റ്റ് സെക്രട്ടറി വർഗ്ഗീസ് പാലമലയിൽ കൃതജ്ഞാതാ പ്രകാശനവും നടത്തിയ സമ്മേളനത്തിൽ ബിജു സഖറിയാ, ഡോ. സിമി ജെസ്റ്റോ എന്നിവർ എം.സി. മാരായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments