Tuesday, June 28, 2022

HomeAmericaആയിരം പേര്‍ പങ്കെടുക്കുന്ന മെഗാ മാർഗംകളി കെസിസിഎന്‍എ കണ്‍വന്‍ഷനില്‍

ആയിരം പേര്‍ പങ്കെടുക്കുന്ന മെഗാ മാർഗംകളി കെസിസിഎന്‍എ കണ്‍വന്‍ഷനില്‍

spot_img
spot_img

സൈമണ്‍ മുട്ടത്തില്‍ എബ്രഹാം

ഷിക്കാഗോ : വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ആയിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ മാർഗംകളി നടത്തുന്നു. ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കണ്‍വന്‍ഷനോടനുബന്ധിച്ചാണ് മാർഗംകളി നടത്തപ്പെടുന്നത്. കണ്‍വന്‍ഷനോടനുബന്ധിച്ച് മാർഗംകളി നടത്തുവാന്‍ സാധിക്കുന്നത് അഭിമാനമായി കാണുന്നുവെന്ന് കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. 14 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീ-പുരുഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 24-ാം തീയതി ഞായറാഴ്ച മാർഗംകളി സംഘടിപ്പിക്കുന്നത്.

ഇതിൽ പങ്കെടുക്കുവാന്‍ എല്ലാവരും അതാത് യൂണിറ്റുകളിലെ മാർഗംകളി കോഓര്‍ഡിനേറ്റര്‍മാരുമായോ കെസിസിഎന്‍എ ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് ജോസ്മി ഇടുക്കുതറ അറിയിച്ചു. തോമസ് ഒറ്റക്കുന്നേല്‍ മാഷിന്‍റെ മേല്‍നോട്ടത്തില്‍ വടക്കേ അമേരിക്കയിലെ എല്ലാ ക്നാനായ യൂണിറ്റുകളില്‍നിന്നുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന പരിപാടി വരുംതലമുറയെ ക്നാനായ സമുദായത്തിന്‍റെ പാരമ്പര്യങ്ങളെ ഓര്‍മപ്പെടുത്തുന്ന വിസ്മയകാഴ്ചയായിരിക്കുമെന്ന് കെസിസിഎന്‍എ എക്സിക്യൂട്ടീവിനുവേണ്ടി പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും മർഗംകളി ചെയറായ ജോസ്മി ഇടുക്കുതറയില്‍ (630 244 9835), കോ-ചെയേഴ്സായ ഏമി പെരുമണശ്ശേരി (516 633 3993) ഡെന്നി തുരുത്തുവേലില്‍ (847 721 7908), തോമസ് തോട്ടം (516 724 4634), സീന മണിമല (914 552 7622), ഗ്ലിസ്റ്റണ്‍ ചോരത്ത് (210 772 8854), കവിത മുകളേല്‍ (952 486 3622), പ്രീന വിശാഖംതറ (845 537 9810), ഷിബി പാറശ്ശേരില്‍ (510 566 9027), ലിനു പടിക്കപ്പറമ്പില്‍ (219 614 5767), മണിക്കുട്ടി പാലനില്‍ക്കുംമുറിയില്‍ (650 576 3910), റോബി തെക്കേല്‍ (713 292 3461), ഷീന കിഴക്കേപ്പുറത്ത് (647 853 6985), ശീതള്‍ കിഴക്കേടശ്ശേരിയില്‍ (215 917 9074) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎന്‍എ ലെയ്സണ്‍ ഡോ. ദിവ്യ വള്ളിപ്പടവില്‍ അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments