ഷാജീ രാമപുരം
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) ഡാളസ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്തായും, എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ബാംഗ്ളൂർ ഡയറക്ടർ ബോർഡ് അംഗവും, എം.ജി.ഒ.സി.എസ്.എം പ്രസിഡന്റും, സഭാ മാനേജിംഗ് കമ്മറ്റി അംഗവും ആയ ഡോ.അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക് ഊഷ്മള സ്വീകരണം നൽകി.
ക്രിസ്തിയ ശിഷ്വത്വം വെല്ലുവിളികൾ നിറഞ്ഞതാണ്. സഭകൾ സമൂഹത്തിന്റെ വേദനകൾ അറിഞ്ഞ് പ്രവർത്തിക്കുവാൻ തയ്യാറാകണം. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയാണ് ക്രിസ്തിയ സാക്ഷ്യം യാഥാർത്ഥമായി നിറവേറ്റുവാൻ സാധിക്കൂ എന്ന് ഡോ.മാർ സെറാഫിം മെത്രാപ്പോലീത്താ ഉത്ബോധിപ്പിച്ചു.
എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് പ്രസിഡന്റ് വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ പ്ലേനോ സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ കൂടിയ യോഗത്തിൽ വെരി.റവ.ഫാ.വി.എം തോമസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ, ഷിജു എബ്രഹാം, ഷാജീ എസ്.രാമപുരം ട്രഷറാർ ബിജോയ് ഉമ്മൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.