മയാമി: യുഎസിലെ ഒര്‍ലാന്‍ഡോയില്‍ രണ്ടുവയസുകാരന്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത് പിതാവ് കൊല്ലപ്പെട്ട കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍.
റെഗ്ഗി മാര്‍ബി (26 ) ആണ് കൊല്ലപ്പെട്ടത്. മേയ് 26ന് നടന്ന സംഭവം ആത്മഹത്യയെന്ന് കരുതിയായിരുന്നു അന്വേഷണമെങ്കിലും കുട്ടിയുടെ സഹോദരങ്ങളാണ് യഥാര്‍ത്ഥ വിവരം പോലീസിനെ ധരിപ്പിച്ചത്.
തോക്ക് അശ്രദ്ധമായി സൂക്ഷിച്ചതിന് അറസ്റ്റിലായ അമ്മ മാരി റോസ് അയാലയ്ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബാഗില്‍ വച്ചിരുന്ന തോക്ക് കുട്ടി എടുത്ത് കളിക്കുന്നതിനിടെ ഇതേ മുറിയിലിരുന്നു വിഡിയോ ഗെയിം കളിക്കുകയായിരുന്ന പിതാവിനു വെടിയേല്‍ക്കുകയായിരുന്നു.