പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍ : അലിഗഡ് മുസ്ളീം സര്‍വകലാശാല പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുമിനി അസോസിയേഷന്‍ ഓഫ് ടെക്സസ് സംഘടിപ്പിച്ച വാര്‍ഷിക പിക്‌നിക്ക് അവിസ്മരണീയമായി .
ജൂണ്‍ 5 ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ടെക്സസിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഹൂസ്റ്റണ്‍ വെസ്റ്റ് മിനിസ്റ്റര്‍ പാര്‍ക്ക് വേയിലുള്ള ജോര്‍ജ് ബുഷ് പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു തുടര്‍ന്ന് പരസ്പരം പരിചയപ്പെടുകയും പൂര്‍വ്വാനുഭവങ്ങള്‍ പങ്കിടുകയും ചെയ്തു . രാവിലെ പത്തുമണിയോടെ പ്രഭാത ഭക്ഷണത്തിന് ശേഷം വിവിധ കലാ-കായിക പരിപാടികള്‍ അരങ്ങേറി . കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ തന്നെ ആവേശകരമായി ഓരോ പരിപാടികളിലും ഭാഗഭാക്കുകളായി . ഉച്ചക്കും വൈകീട്ടും രുചികരമായ ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത് .
സുബൈര്‍ ഖാന്‍ , സെഷന്‍ സയ്യദ് , നസീര്‍ബായ് , ആസഫിബായ് , തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കള്‍ച്ചറല്‍ കമ്മിറ്റിയാണ് പരിപാടികള്‍ നിയന്ത്രിച്ചത് .
കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് അലുമിനി അസോസിയേഷന്‍ ഇങ്ങനെ ഒരു പിക്‌നിക്ക് സംഘടിപ്പിച്ചത് .
പിക്‌നിക്ക് അവിസ്മരണീയമാക്കി മാറ്റുന്നതിന് സഹകരിച്ച എല്ലാവരെയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരെയും അലിഗര്‍ അലുമിനി അസോസിയേഷന്‍ ഓഫ് ടെക്സസ് സെക്രട്ടറി ഷാ ഫൈസല്‍ ഖാന്‍ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു .