പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി : അമേരിക്കയിൽ ആഭ്യന്തര ഭീഷണി വർധിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുഎസ് മെക്സിക്കൊ അതിർത്തിയിൽ അനധികൃത കുടിയേറ്റം വർധിച്ചുതും, ആറു മാസത്തിനുളളിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവൺമെന്റിനെതിരെയുള്ള വ്യാപക പ്രതിഷേധത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് ഹോംലാൻഡ് സെക്യൂരിറ്റി മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
അടുത്തിടെ ന്യുയോർക്ക് ബഫല്ലൊയിൽ നടന്ന വെടിവയ്പ്പിൽ അക്രമി കറുത്തവർഗക്കാരെ മാത്രം ലക്ഷ്യമിട്ടതു വംശീയ ആക്രമണത്തിന്റെ ഭാഗമാണെന്നും, വെടിവയ്പ്പുകൾ വർധിച്ചുവരുന്നത് ഇതിന്റെ സൂചനയാണെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് വിലയിരുത്തുന്നു.